പശ്ചിമ ബം​ഗാളിലെ കൊ​ൽ​ക്ക​ത്ത​യി​ൽ ബി​ജെ​പി ന​ട​ത്തി​യ റോ​ഡ് ഷോ​യ്ക്ക് നേ​രെ ക​ല്ലേ​റും കു​പ്പി​യേ​റും. കേ​ന്ദ്ര​മ​ന്ത്രി ദേ​ബ​ശ്രീ ചൗ​ധ​രി, സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷ്, തൃ​ണ​മൂ​ല്‍ വി​ട്ട് അ​ടു​ത്തി​ടെ ബി​ജെ​പി​യി​ലെ​ത്തി​യ സു​വേ​ന്ദു അ​ധി​കാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത റാ​ലി​ക്ക് നേ​രെ​യാ​ണ് അ​ക്ര​മം.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപി നടത്തിയ പരിവര്‍ത്തന്‍ യാത്രകളാണ് ഇന്ന് കൊല്‍ക്കത്തയില്‍ നടന്നത്. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ന​ന്ദി​ഗ്രാ​മി​ല്‍ ന​ട​ത്തി​യ റാ​ലി​ക്ക് തൊ​ട്ടു​പി​ന്നാ​ലെ​യായിരുന്നു റോഡ് ഷോ. ഇ​തി​നി​ടെ ചി​ല​ർ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ക​ല്ലേ​റ് ന​ട​ത്തു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് മു​ക​ളി​ല്‍​ നി​ന്ന് കു​പ്പി​യേ​റുമു​ണ്ടാ​യി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.