ഞായറാഴ്ച ഇന്ററിനെതിരായ 2-0 തോല്‍വിക്ക് ശേഷം തന്റെ കളിക്കാരുടെ മോശം ഫോമിനെ യുവന്റസ് ഹെഡ് കോച്ച്‌ ആന്‍ഡ്രിയ പിര്‍ലോ വിമര്‍ശിച്ചു.തോല്‍‌വി യുവേയെ സെരി എ സ്റ്റാന്‍‌ഡിംഗില്‍‌ അഞ്ചാം സ്ഥാനത്ത് എത്തിച്ചു.

‘ഇത് ഒരു മോശം തോല്‍വിയാണ്, ഇതിനേക്കാള്‍ മോശമായി കളിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, അത് അപ്രതീക്ഷിതമായിരുന്നു, പക്ഷേ ഞങ്ങള്‍ തല ഉയര്‍ത്തി ബുധനാഴ്ചയ്ക്കും നാപോളിക്കെതിരായ സൂപ്പര്‍കോപ്പയ്ക്കും തയ്യാറാകും.ഇന്ററിന്റെ ആക്രമണ കളിയെ ഞങ്ങള്‍ ഏറെ ഭയപ്പെട്ടു, അതിനാല്‍ ഞങ്ങളുടെ മനസ്സില്‍ ഞങ്ങള്‍ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.ആദ്യം മുതല്‍ ഉള്ള ഞങ്ങളുടെ മനോഭാവം തെറ്റായിരുന്നു, ഡ്യുവല്‍സ് നേടാനുള്ള ദൃഢ നിശ്ചയം നിങ്ങള്‍ക്കില്ലാത്തപ്പോള്‍,മല്‍സരം ജയിക്കുക എന്നത് ബുദ്ധിമുട്ടാണ്.’ അദ്ദേഹം സ്കൈ സ്പോര്‍ട്ട് ഇറ്റാലിയയോട് പറഞ്ഞു.