ബ്രിസ്ബെയ്ന്‍:ഗാബാ ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി ലോവര്‍ ഓര്‍ഡറില്‍ മികച്ച പ്രകടനം പുറത്തെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ പരിശ്രമത്തെ അഭിനന്ദിച്ച് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. പരമ്ബരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് കൂറ്റന്‍ ലീഡ് നേടുന്നത് ഒഴിവാക്കാന്‍ സഹായകമായത് വാഷിങ്ടണിന്റെയും ഷര്ദുലിന്റെയും കൂട്ടുകെട്ടാണ്.
ആദ്യ ഇന്നിങ്സില്‍ 369 റണ്‍സ് നേടിയ ഓസ്ട്രേലിയക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്ബോഴാണ് വാലറ്റത്തുനിന്ന് മികച്ച പ്രകടനം പുറത്തെടുത്ത് ഷര്‍ദുലും സുന്ദറും ഇന്ത്യയുടെ സ്കോര്‍ 300 കടത്താന്‍ സഹായിച്ചത്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 123 റണ്‍സ് നേടി. വാഷിങ്ടണ്‍ 62 റണ്‍സും ഷര്‍ദുല്‍ 67 റണ്‍സും നേടി.
“അവരുടെ ബാറ്റ്സ്മാന്‍ഷിപ്പ് ശരിക്കും എടുത്തു നില്ക്കുന്നു, ഒപ്പം അവരുടെ പ്രയോഗ രീതീകളും ഏകാഗ്രതയും. അവര്‍ അത് ഉപേക്ഷിച്ചില്ല. ഈ പങ്കാളിത്തം മികച്ചതായിരുന്നു, ഇക്കാലത്ത് ഇന്ത്യയ്ക്ക് ആവശ്യമുള്ളത് തന്നെയാണ്, കുറച്ച് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുതന്നെ അവര്‍ക്കത് കൈവരിക്കാന്‍ കഴിഞ്ഞു,” പോണ്ടിങ് ക്രിക്കറ്റ് ഡോട്ട് കോമിനോട് പറഞ്ഞു.
“അവസാനം ഷര്‍ദുലിന് ഒരു ഷോട്ടില്‍ പിഴച്ചു, പക്ഷേ അതിനുമുമ്ബ് അവരില്‍ ഒരാളും തെറ്റായ ഷോട്ടുകള്‍ കളിച്ചിട്ടില്ലായിരുന്നു,” പോണ്ടിങ് പറഞ്ഞു.
ഓസ്ട്രേലിയക്ക് ആക്രമണോത്സുകത ഇല്ലായിരുന്നെന്നും പോണ്ടിങ് പറഞ്ഞു. ഓസീസ് ഫാസ്റ്റ് ബൗളര്‍മാര്‍ കൂടുതല്‍ ഷോര്‍ട്ട് പിച്ച് പന്തിലൂടെ ഇന്ത്യന്‍ ലോവര്‍ ഓര്‍ഡറിനെ ആക്രമിക്കണമായിരുന്നെന്നും പോണ്ടിങ് പറയുന്നു.
“അവര്‍ വേണ്ടത്ര ആക്രമണകാരികളായിരുന്നെന്ന് ഞാന്‍ കരുതുന്നില്ല, വേണ്ടത്ര ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞില്ല. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ ക്രീസില്‍ വളരെ സുഖകരമായി നിര്‍ത്താന്‍ അവര്‍ അനുവദിച്ചു. ആ ബാറ്റ്സ്മാന്മാര് പന്തെറിയാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ മിക്കവാറും പന്തെറിഞ്ഞു,” പോണ്ടിങ് പറഞ്ഞു.