പ്രളയദുരിതങ്ങളിൽ പെട്ട് ഉലഞ്ഞുപോയ കേരളത്തിന്റെ പുനർജീവന പ്രക്രിയയിൽ പങ്കാളിയായി കൊണ്ട്,അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ ഏറ്റെടുത്ത  നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിടപദ്ധതി  മുൻ മന്ത്രിയും ,ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും, എംപി.യുമായശ്രീ.കുഞ്ഞാലിക്കുട്ടി ജനുവരി 19നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8 30 നു സമർപ്പിക്കും.

 

കേരളത്തിന്റെ നവനിർമ്മിതിയുടെ ഭാഗമായി 40 വീടുകളാണ് 2018-2020  ലെ ഫോമാ ദേശീയ നിർവ്വാഹക സമിതികേരളത്തിൽ നിർമ്മിച്ചത്. ഫോമയിലെ അംഗങ്ങളായ വിവിധ അസോസിയേഷനുകളുടെ പിന്തുണയോടെയുംസാമ്പത്തിക സഹായത്തോടെയുമാണ് പാർപ്പിട പദ്ധതികൾ പൂർത്തീകരിച്ചിട്ടുള്ളത്. നിലമ്പൂരിലെപദ്ധതിക്കാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകിയത് ഫ്‌ലോറിഡയിൽ നിന്നുള്ള നോയൽ മാത്യുവാണ്.നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതികൾക്കാവശ്യമായ സാമ്പത്തിക സഹായവും, ഊർജ്ജവും നൽകിഅതിന്റെ പ്രായോജകരായത്   മയാമി മലയാളി അസോസിയേഷൻ, മലായാളി അസോസിയേഷൻ ഓഫ് നോർത്ത്ഫ്ലോറിഡ, 2016- 2018 കാലത്തെ ഫോമയുടെ ദേശീയ സമിതി എന്നിവരാണ്. ഫോമാ എക്സിക്യൂട്ടീവിനോടൊപ്പംഅനിയൻ ജോർജ് ചെയർമാനായും ടി ഉണ്ണികൃഷ്ണൻ കോ ഓർഡിനേറ്ററായും ജോസഫ് ഔസോ , നോയൽ മാത്യു ,ബിജു തോണിക്കടവിൽ തുടങ്ങിയവർ അംഗങ്ങളായുമുള്ള കമ്മിറ്റയാണ് വില്ലജ് പ്രോജക്ടിന്റെ മേൽനോട്ടം വഹിച്ചത്.

സുരക്ഷിതവും,വാസയോഗ്യവുമായ പാര്‍പ്പിടങ്ങള്‍ ഒരു സാമൂഹ്യജീവിയായ മനുഷ്യന് അത്യന്താപേക്ഷിതമാണ്. പ്രളയംകേരളത്തിലെ ജനതയുടെ പാർപ്പിട സൗകര്യങ്ങളെയും, സുരക്ഷിത ജീവിതത്തെയുമാണ് തകർത്തുകളഞ്ഞത്.സാമ്പത്തിക-ആരോഗ്യമേഖലകളെയുൾപ്പടെ ബാധിച്ച പ്രളയത്തെ അതിജീവിക്കാനും, ആത്മവിശ്വാസത്തോടെജീവിക്കാനും ജീവിതം കെട്ടിപ്പെടുക്കാനുമുള്ള പ്രയത്‌നങ്ങളുടെ നാന്ദികുറിച്ച നവ കേരള നിർമ്മിതിയിൽ സജീവപങ്കാളികളാകാൻ ഫോമക്ക് കഴിഞ്ഞതിന്റെ ഫലമാണ് നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതിയും, കടപ്രഫോമാ വില്ലേജ് പദ്ധതിയും. നിലമ്പൂർ പാർപ്പിട പദ്ധതിയും സമർപ്പിക്കുന്നതോടെ ഫോമയുടെ ഒരു വലിയപദ്ധതിയുടെ സാക്ഷാൽക്കാരമാകും.

ജനുവരി 19 നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8 30 നു സൂം മീറ്റിംഗിലൂടെ ശ്രീ കുഞ്ഞാലിക്കുട്ടിസമർപ്പിക്കുന്ന പരിപാടിയിൽ എല്ലാ നല്ലവരായ മലയാളികളും, ഭാഗഭാക്കാകണമെന്നുഫോമാ ദേശീയ നിർവ്വാഹകകമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ്  അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ,വൈസ് പ്രസിഡന്റ് പ്രദീപ് നായർ  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജുതോണിക്കടവിൽ  എന്നിവർ അഭ്യർത്ഥിച്ചു.