രാജ്യത്ത് കോവിഡ് 19 മഹാമാരിക്ക് എതിരെ നടന്ന ആദ്യദിന വാക്സിൻ കുത്തിവെപ്പിൽ പങ്കാളികളായത് 1.91 ലക്ഷം ആളുകൾ. ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകി ആയിരുന്നു കോവിഡ് 19ന് എതിരായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചത്. കേരളത്തിൽ 8062 പേരാണ് വാക്സിൻ സ്വീകരിച്ചത്.

ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കം കുറിച്ചത് ഡൽഹി എയിംസ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ മനീഷിന് വാക്സിൻ നൽകി കൊണ്ട് ആയിരുന്നു. രാജ്യത്ത് ആദ്യദിനം മൂന്നു ലക്ഷം പേർക്ക് വാക്സിൻ എടുക്കാൻ ആയിരുന്നു കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ, വാക്സിൻ സ്വീകരിക്കുന്നതിൽ ചിലർ മടി കാണിച്ചതാണ് എണ്ണം കുറയാൻ കാരണമായതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അതേസമയം, ആദ്യദിനം വാക്സിനേഷൻ വിജയകരമായിരുന്നു. വാക്സിൻ എടുത്ത ശേഷം ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.