രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യഭരണത്തിനെതിരെ നിലകൊണ്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചരിത്രം എന്നും ഓർമിക്കുമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. രാഹുലിനെ പരിഹസിക്കുന്നവർ എത്രവേണമെങ്കിലും പരിഹസിച്ചോളു. എന്നിരുന്നാലും സത്യങ്ങൾ വിളിച്ചുപറയാൻ ധൈര്യം കാണിച്ച ഒരെയൊരു രാഷ്ട്രീയക്കാരൻ അദ്ദേഹം മാത്രമാണ്. രാജ്യം കുത്തക മുതലാളിമാരുടെ പിടിയിലാണെന്നും മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ പ്രതികരിച്ചു.

നിലവിലെ ഏകാധിപത്യ ഭരണത്തിനെതിരെ നിലകൊണ്ട രാഹുലിനെ ചരിത്രം ഓർമിക്കുമെന്നും മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.

അതേസമയം, കർഷക സമരത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ എൻഐഎ നോട്ടീസ് അയച്ച പശ്ചാത്തലത്തിൽ സമരം ചെയ്യുന്ന കർഷകർക്കെതിരെ കേന്ദ്രസർക്കാർ ദേശീയ അന്വേഷണ ഏജൻസിയെ അഴിച്ചുവിട്ടതായും മെഹബൂബ മറ്റൊരു ട്വീറ്റിലൂടെ ആരോപിച്ചിരുന്നു.