ന്യൂയോർക്ക് ∙ നിരവധി പ്രവാസി മലയാളികളുടെ വസ്തുക്കൾ വ്യവഹാരങ്ങളിൽ പെട്ടിട്ടുള്ളതുമൂലം ഇവ ക്രയ വിക്രയം ചെയ്യാൻ സാധ്യമാകാത്ത സ്ഥിതിയാണുള്ളത്. പ്രവാസി മലയാളികളുടെ വസ്തു തർക്കങ്ങൾ പരിഹരിക്കാനും മറ്റ് നിയമ പ്രശ്നപരിഹാരങ്ങൾക്കുമായി എൻആർഐ കമ്മീഷനും ട്രിബൂണലും വേണമെന്നത് പ്രവാസി മലയാളികളുടെ നിരന്തരമായ ഒരു ആവശ്യവുമാണ്.

പ്രവാസി മലയാളികളുടെ നിയമ പ്രശ്ന പരിഹാരത്തിലും സാമൂഹ്യ പരിരക്ഷയിലും കമ്മീഷനുള്ള പങ്കിനെകുറിച്ചു എൻആർഐ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് പി.ഡി. രാജൻ ജനുവരി 16ന് അമേരിക്കൻ മലയാളികളോട് സംസാരിക്കുന്നു. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദവും വിജ്ഞാന പ്രദവുമായ ഈ വെബിനറിൽ എല്ലാവരും പങ്കു ചേരാൻ അഭ്യർഥിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.

സൂം മീറ്റിങ് ലിങ്ക്: https://zoom.us/j/92940198210, Meeting ID: 929 4019 8210, Passcode:16012021.