റി​യാ​ദ്​: സൗ​ദി​യി​ല്‍​നി​ന്ന്​ ക​ര​മാ​ര്‍​ഗം ബ​ഹ്റൈ​നി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ലെ​ടു​ത്ത പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ റി​സ​ല്‍​ട്ട്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് കോ​സ്​​വേ അ​തോ​റി​റ്റി. സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​െന്‍റ ടെ​സ്​​റ്റി​ങ് കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഫ​ലം മൊ​ബൈ​ലി​ല്‍ കാ​ണി​ച്ചാ​ലും മ​തി. സൗ​ദി​യി​ലേ​ക്ക് തി​രി​കെ​വ​രു​ന്ന​വ​രും കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. സൗ​ദി​യി​ല്‍​നി​ന്ന്​ കി​ങ് ഫ​ഹ​ദ് കോ​സ്​​വേ വ​ഴി ബ​ഹ്റൈ​നി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കു​ള്ള​താ​ണ് നി​ര്‍​ദേ​ശം. അ​താ​യ​ത് സൗ​ദി​യി​ല്‍​നി​ന്ന്​ ബ​ഹ്റൈ​നി​ല്‍ പോ​കാ​ന്‍ പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ ന​ട​ത്തി റി​സ​ല്‍​ട്ട് നെ​ഗ​റ്റി​വാ​ക​ണം. ഇ​തി​നാ​യി സൗ​ദി ഭ​ര​ണ​കൂ​ടം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലൊ​രു​ക്കി​യ സൗ​ജ​ന്യ ഡ്രൈ​വ് ത്രൂ ​ടെ​സ്​​റ്റോ ഹെ​ല്‍​ത്ത് സെന്‍റ​റു​ക​ളി​ലെ ടെ​സ്​​റ്റോ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

‘സി​ഹ്വ​ത്തി’ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ചെ​യ്യു​ന്ന ഈ ​ടെ​സ്​​റ്റ്​ ഫ​ലം 12 മ​ണി​ക്കൂ​ര്‍​കൊ​ണ്ട് ല​ഭി​ക്കും. എ​സ്.​എം.​എ​സാ​യോ സി​ഹ്വ​ത്തി ആ​പ്ലി​ക്കേ​ഷ​നി​ലോ ആ​ണ് ഈ ​ഫ​ലം വ​രു​ക. ഇ​തി​ലേ​തെ​ങ്കി​ലും ഒ​ന്നു കാ​ണി​ച്ച്‌ ബ​ഹ്റൈ​നി​ലേ​ക്ക് ക​ട​ക്കാം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സേ​വ​ന​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. എ​ന്നാ​ല്‍, റി​സ​ല്‍​ട്ടി​ല്ലാ​തെ ബ​ഹ്റൈ​ന്‍ കോ​സ്​​വേ​യി​ലെ​ത്തി​യാ​ല്‍ അ​വി​ടെ ടെ​സ്​​റ്റി​ന് വി​ധേ​യ​മാ​ക്കും.

400 റി​യാ​ലാ​ണ് ഇ​വി​ടെ ടെ​സ്​​റ്റി​ന് ചാ​ര്‍​ജ്. അ​ഞ്ചു വി​ഭാ​ഗം ആ​ളു​ക​ള്‍​ക്ക്​ ഒ​രു ടെ​സ്​​റ്റു​മി​ല്ലാ​തെ ബ​ഹ്റൈ​നി​ല്‍ പോ​കാ​നാ​വും. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, സൈ​നി​ക​ര്‍, ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ര്‍, ചി​കി​ത്സ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​ര്‍, വാ​ക്സി​ന്‍ സേ​വ​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പി.​സി.​ആ​ര്‍ ടെ​സ്​​റ്റി​ല്ലാ​തെ ബ​ഹ്റൈ​നി​ലേ​ക്ക് ക​ട​ക്കാ​നാ​വു​ക. ഇ​നി ബ​ഹ്റൈ​നി​ല്‍ പോ​യി തി​രി​കെ സൗ​ദി​യി​ല്‍ വ​രു​ന്ന​വ​രും പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ ന​ട​ത്ത​ണം. സൗ​ദി​യി​ലെ​ത്തി​യ ശേ​ഷം ഇ​വ​ര്‍ വീ​ണ്ടും ടെ​സ്​​റ്റ്​ ന​ട​ത്തി നെ​ഗ​റ്റി​വാ​യ ശേ​ഷ​മേ പു​റ​ത്തി​റ​ങ്ങാ​വൂ