അഭയാക്കേസുമായി ബന്ധപ്പെട്ട അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭാ സിനഡ്. കോടതി വിധിയിലെ നിരീക്ഷണങ്ങളെ ക്രൈസ്തവസഭയെ അധിക്ഷേപിക്കാൻ ദുരുപയോഗിക്കുന്നു. വിധിയുടെ ഉള്ളടക്കത്തെക്കുറിച്ച് നിയമ, കുറ്റാന്വേഷണ, ഫോറൻസിക് രംഗങ്ങളിലെ വിദഗ്ധർ പ്രകടിപ്പിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ പരിഗണിക്കണമെന്നും സീറോ മലബാർ സഭാ സിനഡ് വ്യക്തമാക്കി.

നിക്ഷിപ്ത താൽപര്യങ്ങളുടെ നിരപരാധികൾ ശിക്ഷിക്കപ്പെടുകയും കുറ്റവാളികൾ രക്ഷപ്പെടുകയുമരുത്. മേൽ കോടതികളിലെ വിധി തീർപ്പിൽ വസ്തുതകളുടെ നിജസ്ഥിതി കൂടുതൽ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി. കേസ് സംബന്ധിച്ച ഡിവൈൻ ധ്യാനകേന്ദ്രം മേധാവി ഫാദർ മാത്യു നായ്ക്കംപറമ്പിലിന്റെ വിവാദപ്രസംഗത്തോട് വിയോജിക്കുന്നതായും സഭാ നേതൃത്വം വ്യക്തമാക്കി.