സംസ്ഥാന ബജറ്റിൽ തീരദേശ കടൽഭിത്തി നിർമാണത്തിന് 150 കോടി രൂപ അനുവദിച്ച സന്തോഷത്തിലാണ് ചെല്ലാനം നിവാസികൾ. കാലങ്ങളായുള്ള തങ്ങളുടെ ദുരിതം ഇതോടെ ഇല്ലാതെയും എന്ന പ്രതീക്ഷയാണ് ചെല്ലാനം നിവാസികൾ ഉള്ളത്. കടൽ ഭിത്തിയുടെ നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കണം എന്നാണ് അവരുടെ ആവശ്യം.

കടൽകയറ്റം ഉണ്ടായാൽ വീടുപേക്ഷിച്ചു പോകേണ്ട അവസ്ഥയായിരുന്നു ചെല്ലാനം നിവാസികൾക്ക്. കാലങ്ങളായി ഈ ദുരിതം അവർ അനുഭവിച്ചു പോരുകയായിരുന്നു. സംസ്ഥാന ബജറ്റിൽ ചേർത്തല മുതൽ ചെല്ലാനം വരെയുള്ള തീരദേശത്ത് കടൽ ഭിത്തി നിർമാണത്തിന് 150 കോടി രൂപ അനുവദിച്ചത് ചെല്ലാനത്ത് ചെറുതല്ലാത്ത സന്തോഷമാണ് നൽകുന്നത്. ആഹ്ലാദം അവർ മറച്ചുവയ്ക്കുന്നില്ല.

ബജറ്റിൽ പണം അനുവദിച്ച സ്ഥിതിക്ക് നിർമാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ് ചെല്ലാനം നിവാസികളുടെ ആവശ്യം. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി കടൽ കയറ്റത്തിൽ കടുത്ത ദുരിതമനുഭവിക്കേണ്ടി വരാറുണ്ട് ചെല്ലാനം നിവാസികൾ.