കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ തനിഷ്ക് പുതുവര്‍ഷത്തിന് തിളക്കമേകാന്‍ ഉപയോക്താക്കള്‍ക്കായി ഷഗുണ്‍ ഫോര്‍ 21 അവതരിപ്പിക്കുന്നു. പുതുവര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ പ്രതീക്ഷയും ശുഭപ്രതീക്ഷയും നിറഞ്ഞ പുതിയ തുടക്കത്തിന്‍റെ പ്രതീകമാണ് ഷഗുണ്‍.

1 ചേര്‍ക്കുന്ന രീതി ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള അനുഗ്രഹങ്ങളെയും ശുഭമുഹൂര്‍ത്തത്തെയും പ്രാര്‍ത്ഥനയെയും സൂചിപ്പിക്കുന്നു. ഇതേചിന്തയോടെ തനിഷ്ക് ഷഗുണ്‍ ഫോര്‍ 21 വഴി ഉപയോക്താക്കള്‍ക്ക് ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിന്‍റെ 21 ശതമാനം വരെ ഇളവ് നല്‍കുന്നു. കൂടാതെ 12 ലക്ഷത്തില്‍ കൂടുതല്‍ മൂല്യമുള്ള ഡയമണ്ട് ആഭരണങ്ങള്‍ക്ക് അധിക ഡിസ്കൗണ്ടും തനിഷ്ക് നല്‍കുന്നുണ്ട്.

പഴയ സ്വര്‍ണാഭരണങ്ങള്‍ നല്‍കി പകരം ഏറ്റവും മനോഹരമായ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങാനും ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്. പഴയ സ്വര്‍ണത്തിന് 100 ശതമാനം എക്സ്ചേഞ്ച് വാല്യുവും തനിഷ്ക് നല്‍കും. ഈ ഓഫര്‍ വളരെ ചുരുങ്ങിയ കാലയളവിലേയ്ക്ക് മാത്രമാണ് ബാധകമാകുക. തനിഷ്ക് സ്റ്റോര്‍ സന്ദര്‍ശിക്കുകയോ https://www.tanishq.co.in/shagunfor21 എന്ന വെബ്സൈറ്റില്‍നിന്ന് ഓണ്‍ലൈനായി വാങ്ങുകയോ ചെയ്യാം.

ഏത് അവസരത്തിലും മികച്ച സമ്മാനമായി നല്‍കാനാവുന്നവയാണ് ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ സ്വയം അണിയാനും സ്നേഹിതര്‍ക്ക് സമ്മാനമായി നല്‍കാനും സവിശേഷമാണ് ഡയമണ്ട് ആഭരണങ്ങള്‍. വൈവിധ്യമാര്‍ന്നതും മനോഹരമായ രൂപകല്‍പ്പനയിലുള്ളതുമായ മോതിരം, കമ്മല്‍, പെന്‍ഡന്‍റുകള്‍, വളകള്‍, ബ്രേയ്സ് ലെറ്റുകള്‍, നെക്ക് വെയര്‍ സെറ്റുകള്‍ തുടങ്ങിയ ഡയമണ്ട് ആഭരണങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

മംഗളകരമായ തുടക്കത്തിന് ഉതകുന്നതാണ് ഷഗുണ്‍ ഫോര്‍ 21 എന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ തനിഷ്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് റീട്ടെയ്ല്‍ കാറ്റഗറി വൈസ് പ്രസിഡന്‍റ് അരുണ്‍ നാരായണ്‍ പറഞ്ഞു. പുതിയ തുടക്കത്തില്‍ നല്ല ആശംസകള്‍ നേരുന്ന രീതിയില്‍ നിന്നാണ് ഷഗുണ്‍ എന്ന ആശയത്തിന്‍റെ തുടക്കം. 2021-ലേയ്ക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ പ്രതീക്ഷയും ദീര്‍ഘദൃഷ്ടിയും നിറഞ്ഞതായിരിക്കണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. പുതുവര്‍ഷത്തിന് അല്‍പ്പം തിളക്കം കൂട്ടിച്ചേര്‍ക്കാനും കൂടുതല്‍ പ്രകാശം നിറഞ്ഞതാക്കാനുമാണ് ഞങ്ങളുടെ ഷഗുണ്‍. ഷഗുണ്‍ ഫോര്‍ 21 വഴി വൈവിധ്യമാര്‍ന്ന ഡയമണ്ട് ആഭരണങ്ങള്‍ അവിശ്വസനീയമായ ഓഫറിലൂടെ തനിഷ്ക് അവതരിപ്പിക്കുകയാണ്.