ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ പുതിയ ഭരണ സമിതി പ്രഖ്യാപിച്ച കർമ്മ പദ്ധതികളുടെ ഭാഗമായ ഫൊക്കാന ബിസിനസ് മീറ്റിന്റെ ഉദ്‌ഘാടനം ജനുവരി 16 നു ന്യൂയോർക്ക് സമയം രാവിലെ 10 ന് (ഇന്ത്യൻ സമയം രാത്രി 8.30 ) പ്രമുഖ വ്യവസായിയും കിറ്റെക്സ് ഗാർമെൻറ്സ് മാനേജിങ്ങ് ഡയറക്ടറും ട്വന്റി 20 എന്ന വികസന പുരോഗന പുരോഗമന സംഘടനയുടെ സ്ഥാപകനും ചീഫ് കോർഡിനേറ്ററുമായ സാബു എം. ജേക്കബ്‌ നിർവ്വഹിക്കും. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും കേരളത്തിലുമൊക്കെയായി നിരവധി രാജ്യങ്ങളിൽ വ്യവസായങ്ങൾ നടത്തി വരുന്ന പ്രവാസി മലയാളി വ്യവസായികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന ഗ്ലോബൽ ബിസിനസ് മീറ്റിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിക്കും.

വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന പ്രവാസി മലയാളി വ്യവസായികളെ പരിചയപ്പെടുത്തുന്നതിനും ഇത്തരം വ്യവസായ സംരഭകരുമായി നോർത്ത് അമേരിക്കയിലെയും ഗൾഫ് രാജ്യങ്ങളിലെയും കേരളത്തിലേയും ബിസിനസ് സംരംഭകരുമായി ബന്ധിപ്പിക്കുന്നതിനുമാണ് ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്.

സൂം മീറ്റിംഗിലൂടെ വെർച്ച്വൽ ആയി സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിൽ അമേരിക്കയിലെ പ്രമുഖ ഐ.ടി. സംരംഭകൻ രാജി തോമസ് (സ്പ്രിംഗ്ലർ സി ഇ ഒ), മറൈൻ കൺസൽറ്റൻറ് ആന്റണി പ്രിൻസ് (ജി.വി .ആർ ക്യാംപ്ബെൽ) , സുനിൽകുമാർ വാസുദേവൻ പിള്ള (എം.ഡി ., അസറ്റ് ഹോംസ്) , പി.എം. മാത്യു (വൈസ് ചെയർമാൻ, പി.എം. മാത്യു (ലോറൈൻ സ്റ്റുവർട്ട് ഗ്രൂപ്പ് , ലണ്ടൻ), തോമസ് കരിക്കിനേത്ത് (എം.ഡി.,കരിക്കിനേത്ത് ഗ്രൂപ്പ്), ബിജു മാത്യു (എം.ഡി.,ഹോട്ടൽ പ്രസിഡൻസി), സാജൻ വറുഗീസ് ( ഡയറക്ടർ, സാജ് ഹോൾഡിങ്ങ്സ് പ്രൈവറ്റ് ലിമിറ്റഡ്), ഡോ എം. അനിരുദ്ധൻ ( സി.ഇ.ഒ., എസ്സൻ ന്യൂട്രിഷൻ ഗ്രൂപ്പ് ആൻഡ് ഫൊക്കാന മുൻ പ്രസിഡണ്ട്),ജോൺ ടൈറ്റ്‌സ് (പ്രസിഡന്റ് എയ്റോ സിസ്റ്റംസ് ഏവിയേഷൻസ്), ഡോ. വിൻസെന്റ് കുട്ടംപേരൂർ (സി.ഇ.ഓ., വി.കെ.ടെവേലോപ്മെന്റ്റ് കോർപ്പറേഷൻസ്),ഡോ. സണ്ണി ഒറാത്തി (രാഗിണി ഹോസ്പിറ്റൽ),അനു ടി. ജോർജ് (എം.ഡി. വടക്കേമുറിയിൽ ഗ്രൂപ്പ്), വർക്കി എബ്രഹാം (ഫൗണ്ടിങ്ങ് ഡയറക്ടർ , ഹാനോവർ ബാങ്ക്), ഡോ.ബാബു സ്റ്റീഫൻ (സി.ഇ.ഒ, ഡി.സി ഹെൽത്ത്കെയർ, പ്രസിഡണ്ട്, എസ്. എം.റിയാലിറ്റി, ഫൊക്കാന വാഷിംഗ്‌ടൺ ഡി.സി. ആർ.വി.പി), ഫൊക്കാന മുൻ പ്രസിഡണ്ടുമാരായ മാധവൻ ബി. നായർ, ജോൺ പി. ജോൺ, ജി.കെ. പിള്ള തുടങ്ങിയ പ്രമുഖർ ചടങ്ങിൽ അഭിസംബോധന ചെയ്യും.

ഡിസംബർ 18 നു നടന്ന ഫൊക്കാനയുടെ 2020-2022 വർഷത്തെ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനത്തിൽ ആണ് 11 ഇന കർമ്മ പരിപാടികൾ പ്രഖ്യാപിച്ചത്. അതിൽ നാലാമത്തെ കർമ്മ പരിപാടിയാണ് ഫൊക്കാന ഗ്ലോബൽ ബിസിനസ് മീറ്റ്. പ്രവർത്തനോദ്ഘാടന ചടങ്ങിന് മുൻപ് തന്നെ രണ്ടു പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. പുതിയ ഭരണസമിതി ചുമതലയേറ്റ അന്ന് പ്രമുഖ കാരുണ്യ പ്രവർത്തകൻ ഫാ.ഡേവിഡ് ചിറമ്മേലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭവനരഹിതരായവർക്ക് അന്നം നൽകുന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് 11 ഇന കർമ്മ പരിപാടികളിൽ ആദ്യത്തെ പരിപാടി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം 1001 പേർക്ക് അന്നദാനം നൽകിയിരുന്നു.

ഡിസംബർ മൂന്നിന് രണ്ടാമത്തെ പദ്ധതിയായ കരിസ്മ സെന്ററിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിൻറെനേതൃത്വത്തിൽ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിൽ ആരംഭിച്ച കരിസ്മ സെന്ററിലെ 100 അമ്മമാർക്ക് തൊഴിൽ പരിശീലനത്തിനും സ്വയം തൊഴിലിനുമുള്ള സംവീധാനങ്ങൾ ഒരുക്കുന്നതിനുള്ള സഹായധനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രണ്ടാമത്തെപ്രവർത്തന പരിപാടികക്ക് തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ മലയാളം എന്റെ മലയാളം എന്ന പരിപാടിയുമായി സഹകരിച്ചുകൊണ്ട് നോർത്ത് അമേരിക്കയിലെ മലയാളം ഭാഷ പ്രചാരണത്തിനായി നേതൃത്വം നൽകുന്ന പരിപാടിയായിരുന്നു മൂന്നാമത്തെ പ്രവർത്തന പരിപാടി.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളി ഉയർത്തി കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെ എറണാകുളം ജില്ലയിൽ 4 പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുത്ത ട്വന്റി 20 എന്ന എന്ന പുരോഗമന വികസന സംഘടനയ്ക്ക് രൂപം നൽകിയ സാബു എം. വർഗീസ് എന്ന വ്യവസായ പ്രമുഖൻ ഇന്ന് ലോക ശ്രദ്ധ പിടിച്ചു പറ്റിയ ജനനേതാവാണ്. കിഴക്കമ്പലം പഞ്ചായത്തിൽ അഞ്ച് വർഷം മുൻപ് സാബുവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടനയാണ് ട്വിന്റി 20. അഞ്ചു വർഷം മുൻപ് കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്തുകൊണ്ടാണ് ട്വന്റി 20 രാഷ്ട്രീയ ഇടപെടൽ നടത്തിയത്. അനാവശ്യ രാഷ്ട്രീയ ഇടപെടൽ മൂലം നല്ല നിലയിൽ നടത്തി വന്നിരുന്ന സാബുവിന്റെ ബിസിനസ് സരംഭങ്ങളിൽ താഴുവീണതിനെ തുടർന്ന് തൊഴിലകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ ജനകീയ മുന്നേറ്റമാണ് പിന്നീട് ട്വൻറി 20 എന്ന രാഷ്ട്രീയ പ്രസ്ഥാനമായി പരിണമിച്ചത്.

ഫൊക്കാനയുടെ നാലാമത്തെ കർമ്മ പരിപാടിയായ ഫൊക്കാന ഗ്ലോബൽ ബിസിനസ് മീറ്റ് ഉദാഘാടനം ജനുവരി 16 ന് കിറ്റക്സ് ഗാർമെൻറ്സ് ലിമിറ്റഡിന്റെ ചെയർമാൻ കൂടിയായ സാബു ജേക്കബ് നിർവഹിക്കുന്നതോടെ ഫൊക്കാനയുടെ കർമ്മമണ്ഡലത്തിൽ മറ്റൊരു ജൈത്രയാത്രക്ക് കൂടി തുടക്കമാകും. 2006 ഓഗസ്റ്റ് 16 മുതൽ കിറ്റക്സ് ഗാർമെൻറ്സ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ ആയിരുന്ന സാബു 2016 ജനുവരി 25 വരെ കമ്പനിയുടെ ചീഫ് ഫിനാഷ്യൽ ഓഫീസർ ആയിരുന്നു. 2020 അവസാനത്തോടെ 2,000 കോടിയുടെ വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റാൻ സാബുവിന്റെ നേതൃത്വത്തിന് കഴിഞ്ഞു. 2015 ൽ ഫോബ്‌സ് മാഗസിന്റെ ഏഷ്യ പസഫിക്ക് റീജിയണിലെ 200 -odd കമ്പനികളിൽ നിന്നുള്ള “Best under a Billion” അവാർഡിന് കിറ്റെക്സിന് ലഭിച്ചിരുന്നു. 2015ൽ തന്നെ EY Enterpreneur of the year award, 2016ൽ “JOKEY Debra S Waller for great partnership” തുടങ്ങിയ ബഹുമതികളും കിറ്റെക്‌സ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി വ്യവസായ രംഗത്ത് ശോഭിക്കുന്ന സാബുവിന്റെ തുടക്കം കിറ്റെക്സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിട്ടായിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് ട്വന്റി 20 യുടെ ചീഫ് കോഡിനേറ്റർ കൂടിയായ സാബു ജേക്കബ്ബ് പ്രഖ്യാപിച്ചുകഴിഞ്ഞു. നാല് പഞ്ചായത്തുകളിലേക്ക് ട്വന്റി 20 മൽസരിക്കാനായി എത്തുമ്പോൾ തന്നെ ജനം വലിയ സ്വീകാര്യതയാണ് നൽകിയിരുന്നത്. കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നടത്തിയ പ്രവർത്തനങ്ങളാണ് വോട്ടർമാരെ ആകർഷിച്ചത്. ട്വന്റി 20 യുടെ ജനകീയ സ്‌റ്റോർ, തുച്ഛമായ നിരക്കിൽ തിന്യോപയോഗ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും നൽകുന്ന പദ്ധതിയാണ് ട്വന്റി 20യെ ആകർഷകമാക്കിയത്. സമീപപഞ്ചായത്തുകളിൽ ട്വന്റി 20 യുടെ ജനകീയ സ്റ്റോറുകൾ ആരംഭിക്കുമെന്നും ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നുമുള്ള പ്രഖ്യാപനമാണ് ട്വന്റി 20 യ്ക്ക് ഇത്രയേറെ സ്വീകാര്യതയുണ്ടാക്കിക്കൊടുത്തത്.

ഫൊക്കാനയുടെ ബിസിനസ് മീറ്റിൽ എല്ലാ അമേരിക്കൻ മലയാളികളുടെയും സാന്നിധ്യം സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ.മാത്യു വർഗീസ്,അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ മാമ്മൻ സി.ജേക്കബ് എന്നിവരും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളും ട്രസ്റ്റി ബോർഡ് മെമ്പർമാരും അറിയിച്ചു.

സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:

Topic: FOKANA Business Forum
Time: Jan 16, 2021 10:00 AM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/89963495423

Meeting ID: 899 6349 5423
One tap mobile
+13126266799,,89963495423# US (Chicago)
+19292056099,,89963495423# US (New York)

Dial by your location
+1 312 626 6799 US (Chicago)
+1 929 205 6099 US (New York)
+1 301 715 8592 US (Washington D.C)
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
+1 253 215 8782 US (Tacoma)
Meeting ID: 899 6349 5423
Find your local number: https://us02web.zoom.us/u/kbm32Xy1hL