തൃ​ശൂ​ര്‍: സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യി​ലെ എ​ട്ട്​ അ​ന​ധി​കൃ​ത താ​ല്‍​ക്കാ​ലി​ക-​ക​രാ​ര്‍​ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ ശി​പാ​ര്‍​ശ. ജി​ല്ല എം​േ​പ്ലാ​യ്​​മെന്‍റ്​ എ​ക്​​ചേ​ഞ്ച്​ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​ഞ്ചു​ ദി​വ​സ വേ​ത​ന​ക്കാ​രും മൂ​ന്നു​ ക​രാ​ര്‍​ജീ​വ​ന​ക്കാ​രും അ​ധി​ക​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ താ​ല്‍​ക്കാ​ലി​ക നി​യ​മ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും നി​യ​മ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കാ​ന്‍ സാം​സ്​​കാ​രി​ക വ​കു​പ്പി​നോ​ട്​ ശി​പാ​ര്‍​ശ ചെ​യ്യു​മെ​ന്നും​ ജി​ല്ല എം​േ​പ്ലാ​യ്​​മെന്‍റ്​ ഓ​ഫി​സ​ര്‍ പ​റ​ഞ്ഞു.
അ​ക്കാ​ദ​മി​യി​ല്‍ 20 ത​സ്​​തി​ക​ക​ളാ​ണു​ള്ള​ത്. ഒ​ന്നോ ര​ണ്ടോ ഒ​ഴി​വു​ക​ളു​ണ്ടെ​ങ്കി​ലും അ​വ എം​പ്ലാ​യ്​​മെന്‍റ്​ എ​ക്​​ചേ​ഞ്ചി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്നി​ല്ല. 2019 ഡി​സം​ബ​റി​ലാ​ണ്​ തൃ​ശൂ​ര്‍ എം​േ​പ്ലാ​യ്​​മെന്‍റ്​ എ​ക്സ്​​​ചേ​ഞ്ചി​ല്‍​നി​ന്ന്​ അ​വ​സാ​ന​നി​യ​മ​നം ന​ട​ന്ന​ത്. അ​തേ​സ​മ​യം, അ​ക്കാ​ദ​മി എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ണ്‍​സി​ലി​െന്‍റ അം​ഗീ​കാ​ര​ത്തോ​ടെ വ്യാ​പ​ക​മാ​യി ക​രാ​ര്‍​നി​യ​മ​നം ന​ട​ക്കു​ന്നു​ണ്ട്.

ഒ​രു​മാ​സം മു​മ്പാ​ണ്​ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​സ്ഥാ​ന​ത്ത് ക്ര​മ​വി​രു​ദ്ധ​മാ​യി നി​യ​മി​ച്ച 11 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ ജി​ല്ല എംേ​പ്ലാ​യ്മെന്‍റ് ഓ​ഫി​സ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. ഡ്രൈ​വ​റ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ്​ പി​രി​ച്ചു​വി​ടാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്​​ത​ത്. മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഭി​ന്ന​മാ​ണ്​ ക​ലാ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ക്ര​മ​വി​രു​ദ്ധ നി​യ​മ​ന​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ശ്ര​മി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച മ​റു​പ​ടി എം​േ​പ്ലാ​യ്​​മെന്‍റ്​ ഓ​ഫി​സ​ര്‍​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്​​തു.