കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇംഗ്ലീഷ്​ തരാം മുഈന്‍ അലിക്ക്​ ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ്​ സ്ഥിരീകരിച്ചു. 10 ദിവസം മുമ്ബ്​ ​മുഈന്‍ അലിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്​ ഐസൊലേഷനിലായിരുന്നു. തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡിന്‍റെ​ പുതിയ വകഭേദമാണ്​ ബാധിച്ചതെന്ന്​ തിരിച്ചറിഞ്ഞത്​.ഇതോടെ ടീം അംഗങ്ങള്‍ ആശങ്കയിലാണ്. ശ്രീലങ്കയില്‍ ഇതാദ്യമായാണ്​ യു.കെയില്‍ നിന്നുള്ള ജനിതകമാറ്റം വന്ന കോവിഡ്​ കേസ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​​.വൈറസ്​ പടരാതിരിക്കാന്‍ വേണ്ട ജാഗ്രതനിര്‍ദേശം സ്വീകരിച്ചതായി ശ്രീലങ്കന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. മുഈന്‍ അലിയുമായി അടുത്ത്​ സമ്ബര്‍ക്കം പുലര്‍ത്തിയ ഓള്‍റൗണ്ടര്‍ ക്രിസ്​വോക്​സിനെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്​.