പാലക്കാട്, പത്തനംതിട്ട കളക്ടര്‍മാരെ മാറ്റാന്‍ തീരുമാനിച്ചു. പാലക്കാട് കളക്ടര്‍ ഡി. ബാലമുരളി, പത്തനംതിട്ട കളക്ടര്‍ പി. ബി നൂഹ് എന്നിവര്‍ക്കാണ് മാറ്റം. മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് നടപടി.

ഡോ. നരസിംഹുഗാരി ടി. എല്‍ റെഡ്ഡി പത്തനംതിട്ട കളക്ടര്‍ ആകും. മൃണ്‍മയി ജോഷി ആയിരിക്കും പാലക്കാട് കളക്ടര്‍. പി.ബി നൂഹ് സഹകരണ രജിസ്ട്രാറിന്റെ ചുമതലയായിരിക്കും വഹിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം