ഒമാനില്‍ ക്വാറന്റീന് ചട്ടങ്ങള്‍ ലംഘിച്ചാല്‍ 1,000 റിയാല്‍ പിഴ. മെഡിക്കല്‍ ബ്രേസ് ലറ്റ് അഴിക്കുകയോ കേടാക്കുകയോ ചെയ്യുക, പരിശോധന നടത്താതിരിക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. നിയമലംഘകരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു.
ക്വാറന്റീന് കാലാവധി കഴിഞ്ഞാല്‍ ബ്രേസ് ലറ്റ് മടക്കി നല്‍കണമെന്നാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം. പ്രവാസികളില്‍ പലരും ബ്രേസ് ലറ്റ് ഉപേക്ഷിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഉപയോഗശേഷം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ഏല്പിക്കണം.