കോഴിക്കോട്: ജയിലില്‍ ആത്മഹത്യകള്‍ കൂടുന്ന സാഹചര്യത്തില്‍ തടവുകാരുടെ വേഷം മാറ്റുന്നു. ഇനി മുതല്‍ വേഷം ടീ ഷര്‍ട്ടും ബര്‍മുഡയും ആയിരിക്കും. സ്ത്രീകള്‍ക്ക് ചുരിദാറും.

മുണ്ട് ഉപയോഗിച്ച്‌ ജയിലില്‍ തൂങ്ങിമരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാണമെന്നും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സ്വകാര്യ കമ്ബനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം നല്‍കുക.

കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ തടവുകാരന്‍ ജീവനൊടുക്കിയിരുന്നു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് തടവുകാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്.