ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു നിലവാരം തീരെ മോശം അവസ്ഥയില്‍ തുടരുന്നു. ബുധനാഴ്ച രാവിലെ അന്തരീക്ഷ വായു നിലവാര സൂചികയില്‍ രേഖപ്പെടുത്തിയത് 301 ആണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച് (സഫര്‍) അധികൃതര്‍ വ്യക്തമാക്കി.
ഡല്‍ഹി യൂണിവേഴ്സിറ്റി, മധുര റോഡ്, ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം(ടെര്‍മിനല്‍-3) എന്നിവിടങ്ങളിലെല്ലാം വായു നിലവാരം മോശം അവസ്ഥയിലാണ്. ഇവിടങ്ങളില്‍ എക്യൂഐ യഥാക്രമം 310, 315, 325 എന്ന നിലവാരത്തിലാണ്. പുസ റോഡ്(235), ലോധി റോഡ്(245), ഐഐടി ഡല്‍ഹി(280), അയനഗര്‍(256) എന്നിവിടങ്ങളില്‍ മോശം അവസ്ഥയിലാണ് എക്യൂഐ.
എക്യൂഐ 301-400 സൂചികയിലുള്ളതാണു വളരെ മോശം അവസ്ഥയായി കണക്കാക്കുന്നത്.