ആലപ്പുഴ: ആലപ്പുഴയില്‍ അജ്ഞാതരോഗം ബാധിച്ച്‌ വളര്‍ത്തുപൂച്ചകള്‍ ചത്തൊടുങ്ങുന്നു. വീയപുരം പ്രദേശങ്ങളിലാണ് പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ഇപ്പോള്‍. തീറ്റി എടുക്കാതെ മയങ്ങിവീഴുന്ന പൂച്ചകള്‍ ഏതാനും ദിവസത്തിനകം ചാകുകയാണ് ചെയ്യുന്നത്. ചത്തുവീഴുന്നതിന് മുന്‍പ് പൂച്ചകളുടെ കണ്ണുകള്‍ രക്തവര്‍ണ്ണമാകുകയും, കണ്‍പോളകള്‍ വിണ്ടുകീറുകയും ചെയ്യാറുണ്ടെന്ന് വീട്ടുടമകള്‍ പറയുകയാണ്. വീയപുരം പ്രദേശത്തെ നിരവധി വളര്‍ത്തുപൂച്ചകളാണ് ഇതിനോടകം ചത്തൊടുങ്ങിയത്. മുലകുടിക്കുന്ന പൂച്ചകള്‍ മുതല്‍ മുലയൂട്ടുന്ന പൂച്ചകള്‍ വരെ അജ്ഞാതരോഗത്തിന്റെ പിടിയിലാണ് ഇപ്പോള്‍ ഉള്ളത്.