ഒമാനില്‍ 172 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 130,780 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

1508 പേരാണ് ഇതിനകം ഒമാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടിട്ടുള്ളത്. ആകെ രോഗികളില്‍ 1,23,024 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.