മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദന്‍ വീണ്ടും തെലുങ്കിലേക്ക്. ജനത ഗാരേജ്, ഭാഗമതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്ന താരത്തിന്റെ മൂന്നാമത് തെലുങ്ക് ചിത്രം ഒരുങ്ങുകയാണ്. രവി തേജ നായകനാകുന്ന ‘കില്ലാടി’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ സുപ്രധാന വേഷത്തിലെത്തുന്നത്.

രമേശ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവാണ്. ഡിംപിള്‍ ഹ്യാട്ടിയാണ് ചിത്രത്തിലെ നായിക. അതേസമയം ഉണ്ണിമുകുന്ദന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമായ മേപ്പടിയാന്റെ അവസാനഘട്ട ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.