കല്യാണി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ഐ ലീഗ് മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഇന്ത്യന്‍ ആരോസിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ക്ലേവിന്‍ ബെര്‍ണാഡെസിന്റെ ഹാട്രിക്കും ലൂക്കാ മജ്‌സന്റെ ബ്രേസും ചര്‍ച്ചില്‍ ബ്രദേഴ്‌സിനായി ഗോളുകള്‍ നേടി.

തുടക്കം മുതല്‍ ആക്രമിച്ച കളിച്ച ചര്‍ച്ചില്‍ ബ്രദേഴ്‌സ് മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. തുടക്കം മുതല്‍ അവര്‍ ആക്രമിച്ചാണ് കളിച്ചത്. എന്നാല്‍ പിന്നീട്‍ രണ്ട് ഗോളുകള്‍ നേടി ഇന്ത്യന്‍ ആരോസ് ലീഡ് നേടിയെങ്കിലും മിനിറ്റുകള്‍ക്കകം ചര്‍ച്ചില്‍ ബ്രദേഴ്‌സ് മികച്ച പ്രകടനത്തിലൂടെ ലീഡ് സ്വന്തമാക്കി.