ഇന്തോനേഷ്യയിൽ കടലിൽ തകർന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിൽ നിന്ന് സിഗ്നൽ ലഭിച്ചതായി അധികൃതർ. കടലിനടിയിൽ ബ്ലാക്ക് ബോക്‌സിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞു. വിമാനം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ഇന്നലെയാണ് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ വിമാനം തകർന്നു വീണത്. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 വിമാനമാണ് തകർന്നത്. വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം വിമാനം കാണാതാകുകയായിരുന്നു. വിമാനം തകർന്നുവെന്ന സ്ഥിരീകരണം പിന്നാലെ വന്നു.

വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെടുത്ത് തുടങ്ങിയിട്ടുണ്ട്. വിമാനത്തിൽ യാത്ര ചെയ്ത ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നിഗമനമെന്ന് അധികൃതർ പറയുന്നു. വിമാനം തകർന്നു വീണതിന്റെ യഥാർത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല