ഫ്ലോറിഡ: വാഷിംഗ്‌ടൺ ഡി.സി.യിൽ ജനുവരി ആറിന് നടന്ന പ്രതിഷേധ മാർച്ചിൽ ഇന്ത്യൻ പതാക ദുരുപയോഗപ്പെടുത്തിയ നടപടിയിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് ഉത്കണഠ രേഖപ്പെടുത്തി. അമേരിക്കൻ രേഷ്‌ട്രീയത്തിലേക്ക് ഇന്ത്യൻ പതാകയെ വലിച്ചിഴക്കേണ്ടതിന്റെ ഔചത്യം എന്തെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
 
അമേരിക്കയിൽ ഏതു പാർട്ടിക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഫൊക്കാനയ്ക്ക് ഒരു രാഷ്‌ടീയ പാർട്ടിയോടും പ്രത്യേക പ്രതിബദ്ധതയില്ല.
 
അമേരിക്കൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന അമേരിക്കൻ പാർലമെന്റ് മന്ദിരമായ ക്യാപിറ്റോൾ ഹില്ലിൽ ചില സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടത്തിൽ ഫൊക്കാന പ്രസിഡണ്ട് ആശങ്ക രേഖപ്പെടുത്തി. അക്രമം ആറു നടത്തിയാലും പൊറുക്കാനാവാത്ത തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.