ന്യൂസിലന്‍ഡ് : രാജ്യത്ത് സജീവമായ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ന്യൂസിലന്‍ഡ് കൊറോണ വൈറസ് നിയന്ത്രണങ്ങളെല്ലാം നീക്കി.

പുതിയ നിയമങ്ങള്‍‌ പ്രകാരം, സാമൂഹിക അകലം പാലിക്കേണ്ട ആവശ്യമോ പൊതുസമ്മേളനങ്ങള്‍‌ക്ക് പരിധികളോ ഇല്ല.

അതിര്‍ത്തികള്‍‌ തുറന്നിട്ടില്ലെന്നതൊഴിച്ച മറ്റു നിയന്ത്രണങ്ങളെല്ലാം ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ഉടന്‍ തന്നെ നീക്കുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍ പറഞ്ഞു. രണ്ടാഴ്ചയില്‍ കൂടുതലായി പുതിയ കോവിഡ് -19 കേസുകളൊന്നും ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊറോണ വൈറസിന്റെ അറിയപ്പെടുന്നതും സജീവവുമായ കേസുകള്‍ ഇനി അവശേഷിക്കുന്നില്ലെന്ന് രാജ്യത്തെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചു.

ന്യൂസിലന്‍ഡില്‍ സജീവമായ വൈറസ് കേസുകളില്ലെന്ന് രാജ്യത്തോട് പറഞ്ഞപ്പോള്‍ താന്‍ ഒരു ചെറിയ നൃത്തം ചെയ്തുവെന്നാണ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

‘വൈറസിനെ തകര്‍ക്കാന്‍ ന്യൂസിലാന്റുകാര്‍ അഭൂതപൂര്‍വമായ വഴികളിലൂടെ ഐക്യപ്പെട്ടു.’ എന്നവര്‍ പറഞ്ഞു.

കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നാലാഴ്ചയാണ് ജസീന്ദ തന്റെ രാജ്യം അടച്ചിട്ടത്.