ശാസ്താം കോട്ട :പതിനാറാമത് സ്കൂൾ വാർഷികത്തോടാനുബന്ധിച്ച് ‘ ബ്രൂക്ക് എക്സലൻസ് അവാർഡ് -2021’ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ ചടങ്ങിൽ,
പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്ന അവാർഡ് ശ്രീ. പി. വിജയൻ ഐ. പി. എസ്, ഡോ. സഞ്ജയ്‌ രാജു എന്നിവർക്ക് സ്കൂൾ ഡയറക്ടർ ഫാദർ. ഡോ. ജി. എബ്രഹാം തലോത്തിൽ സമ്മാനിച്ചു. സമൂഹത്തിൽ നൽകിയിട്ടുള്ള സേവനങ്ങൾക്ക് ആദരവായിരുന്നു ഈ അവാർഡ്.
ശ്രീ. പി വിജയൻ ഐ പി എസ് ചടങ്ങ് ഔദ്യോഗിക മായി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് ലഭിക്കേണ്ട ധാർമികമൂല്യത്തെക്കുറിച്ചും, അവരിൽ സഹായമനോഭാവം വളർത്തിയെടുക്കേണ്ടതിനെ കുറിച്ചും അദ്ദേഹം സന്ദേശം നൽകുകയും ചെയ്തു.


ടെസ്സി തങ്കച്ചൻ (സ്റ്റാഫ്‌ സെക്രട്ടറി)ഈ അധ്യയനവർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ശ്രീമതി. ബോണിഫേഷ്യ വിൻസെന്റ് (പ്രിൻസിപ്പാൾ )സ്വാഗതം പറഞ്ഞു. ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ അധ്യക്ഷപ്രസംഗം നടത്തി. ശ്രീമതി. ജൂഡി തോമസ് ( അസിസ്റ്റന്റ് ഡയറക്ടർ ), ശ്രീ. ആർ. ഗിരികുമാർ ( പി. ടി. എ പ്രസിഡന്റ്‌ ) എന്നിവർ ആശംസാ പ്രസംഗം നടത്തി.സ്റ്റുഡന്റ് ഓഫ് ദി ഇയർ ആയി ഡെൻസി. എസ്. രാജുവിനെ തെരഞ്ഞെടുത്തു. പ്രൊഫിഷ്യൻസി, ക്വിസ് മത്സരം, വേർഡ് ബാങ്ക് മത്സരം എന്നിവയിൽ സമ്മാനർഹരായ കുട്ടികൾക്ക് ശ്രീ. പി വിജയൻ. ഐ. പി. എസ്, ഡോ സഞ്ജയ്‌ രാജു എന്നിവർ സമ്മാനവിതരണം നടത്തി. ശ്രീമതി. ഡെയ്സി ബാബു ( കോർഡിനേറ്റർ )നന്ദി പ്രകാശനം നടത്തി.