ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് കാണാതായ ശ്രീവിജയ എയര്‍ലൈന്‍സിന്റെ എസ്‌ജെ182 വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയതായി ഇന്തോനേഷ്യ അറിയിച്ചു.

ജക്കാര്‍ത്തയില്‍ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം വിമാനം 10,000 അടി ഉയരത്തിലെത്തിയ ഉടനെയാണ് റഡാറില്‍ നിന്ന് കാണാതായത്. വെസ്റ്റ് കലിമന്താന്‍ പ്രവിശ്യയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ അന്‍പത് യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 27 വര്‍ഷം പഴക്കമുള്ള ബോയിം?ഗ് 737-500 വിമാനമാണ് എസ്‌ജെ182.