ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്റ്റൽ പ്രൊജക്ട്സ് ലിമിറ്റഡ് കമ്പനിക്കെതിരെ കേസെടുത്ത് സിബിഐ. 4736 കോടി രൂപയുടെ ബാങ്ക് തിരിമറി നടത്തിയതിനാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്കാണ് കമ്പനിക്കെതിരെ പരാതി നൽകിയത്. 2013-2018 സാമ്പത്തിക വർഷത്തിൽ വ്യാജ അക്കൗണ്ട് ബുക്കുകളും, വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റും നൽകി കബളിപ്പിച്ചുവെന്നതാണ് പരാതി.

പ്രമോട്ടർമാരുടെ സംഭാവന അടക്കമുള്ള കാര്യങ്ങളിൽ കമ്പനി തെറ്റായ വിവരമാണ് നൽകിയതെന്നും ബാങ്ക് നൽകിയ പരാതിയിൽ പറയുന്നു. ഒക്ടോബർ 28, 2013 ന് കമ്പനിയുടെ ലോൺ അക്കൗണ്ട് നോൺ പർഫേമൻസ് അസറ്റായി പ്രഖ്യാപിച്ചിരുന്നു. അവസാന വർഷം ഫെബ്രുവരിയോട് ഈ അക്കൗണ്ട് വ്യാജമായും പ്രഖ്യാപിക്കപ്പെട്ടു.