തിരുവനന്തപുരത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. വർക്കല ഓടയം കടപ്പുറത്താണ് സംഭവം. ഇടവ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി നൂറിനേയാണ് കാണാതായത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. വിദ്യാർത്ഥിക്കായുള്ള തെരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.