രാജ്യത്ത് കൊവിഡ് വാക്‌സിൻ ഉപയോഗം ഈ മാസം പതിനാറ് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ നൽകും.

പൂനയിൽ നിന്ന് വാക്‌സിൻ എയർലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ തന്നെ വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ എത്തും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പതിനാറാം തീയതി മുതൽ വാക്‌സിൻ ഉപയോഗിച്ച് തുടങ്ങാൻ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിൽ 30 കോടി പേർക്കാണ് വാക്‌സിൻ നൽകുക. ഇതിൽ മൂന്ന് കോടി പേർ ആരോഗ്യപ്രവർത്തകരാണ്.

ഇന്നലെ നടന്ന ട്രയൽ റണ്ണിന്റെ വിശദാംശങ്ങൾ യോഗം വിലയിരുത്തി. ട്രയൽ റൺ വിജയകരമാണെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്.