ക​ങ്ങ​ഴ: നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ആം​ബു​ല​ന്‍​സ്​ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ രോ​ഗി ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. മു​ണ്ട​ത്താ​നം ആ​ശാ​രി​പ്പ​റമ്പി​ല്‍ അ​ഭി​ലാ​ഷാ​ണ്​ (38) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് അ​ഭി​ലാ​ഷി​നെ ആം​ബു​ല​ന്‍​സി​ല്‍ ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഇ​ല​ക്കാ​ടി​ന് സ​മീ​പം എ​തി​ര്‍​ദി​ശ​യി​ല്‍ എ​ത്തി​യ ടോ​റ​സി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ന്‍​സ് സ​മീ​പ​ത്തെ ബ​സ്‌ കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

പ​ത്ത​നാ​ട്ടു​നി​ന്ന്​ മ​റ്റൊ​രു ആം​ബു​ല​ന്‍​സ് എ​ത്തി​ച്ചാ​ണ് അ​ഭി​ലാ​ഷി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.ഭാ​ര്യ: ഗീ​തു. മ​ക്ക​ള്‍: അ​തു​ല്യ, മി​ഥു​ല. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച 10.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.