സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചു . വെള്ളിയാഴ്​ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ്​ കുത്തിവെപ്പെടുത്തത്​. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അല്‍റബീഅയാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡിനെ പ്രതിരോധിക്കാന്‍ ദൈവം അനുഗ്രഹിക്ക​െട്ടയെന്ന്​ ആശംസിച്ച മന്ത്രി ചികിത്സക്ക്​ മുമ്ബ്​ എല്ലായി​പ്പോഴും പ്രതിരോധമാണ് രാജ്യത്തന്റെ നയമെന്നാണ്​​​ ഇതു വ്യക്തമാക്കുന്നതെന്ന്​ പറഞ്ഞു.

അതേസമയം സൗദിയില്‍ കോവിഡ് പോസിറ്റീവ് ആയി 4 പേര്‍ കൂടി മരിച്ചു. മരണസംഖ്യ 6,282. ഇന്നലെ 97 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 3,63,582. 24 മണിക്കൂറിനിടെ 171 പേര്‍ കൂടി സുഖം പ്രാപിച്ചു. . ചികിത്സയിലുള്ള 2,092 പേരില്‍ 309 പേരുടെ നില ഗുരുതരമാണ് .