കൊച്ചി: ദീര്‍ഘകാലം നിലനില്‍ക്കുന്ന ശരിയായ റൂഫ് വാട്ടര്‍പ്രൂഫിങിനെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിന് പുതിയ സംരംഭത്തിന് തുടക്കമിട്ട് പിഡിലൈറ്റിന് കീഴിലുള്ള ഡോ.ഫിക്സിറ്റ്. ഇതിഹാസ നടന്‍ അമിതാഭ് ബച്ചന്‍ ഭാഗമാവുന്ന പുതിയ കാമ്പയിനാണ് ഡോ.ഫിക്സിറ്റ് അവതരിപ്പിച്ചത്. പെയിന്റ്, പാച്ച് റിപ്പയര്‍ പോലുള്ള താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് മേല്‍ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ക്കും വാട്ടര്‍പ്രൂഫിങിനും പരിഹാരമായി ഡോ.ഫിക്സിറ്റ് റൂഫ്സീല്‍ പോലുള്ള സാങ്കേതികമായി ശരിയായ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പുതിയ കാമ്പയിന്‍ ഉപയോക്താക്കളോട് അഭ്യര്‍ഥിക്കുന്നു.

മേല്‍ക്കൂരയ്ക്ക് പെയിന്റ് ചെയ്യുന്നതോ അല്ലെങ്കില്‍ പാച്ച് റിപ്പയര്‍ ചെയ്യുന്നതോ, ചോര്‍ച്ചയുടെയും വിള്ളലുകളുടെയും പ്രശ്നം പരിഹരിക്കുമെന്നാണ് മിക്ക ആളുകളും വിശ്വസിക്കുന്നത്. ഈ ധാരണയില്‍ മാറ്റം വരുത്താനാണ് പുതിയ കാമ്പയിന്‍ ലക്ഷ്യമിടുന്നത്. ചോര്‍ച്ചയുണ്ടാക്കുന്ന വിള്ളലുകള്‍ മാറ്റാന്‍ കോസ്മെറ്റിക് സൊല്യൂഷനുകളോ പാച്ച് റിപ്പയറിങോ പര്യാപ്തമല്ലെന്നും റൂഫ് വാട്ടര്‍പ്രൂഫിങിനായി ശരിയായ ഉല്‍പ്പന്നങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കാമ്പയിന്‍ ഊന്നിപ്പറയുന്നു.

ഇതിന് സമാന്തരമായി, റൂഫ് വാട്ടര്‍പ്രൂഫിങിനായി ഉപഭോക്താവിന് ശരിയായ പരിഹാരങ്ങള്‍ നല്‍കാന്‍ കരാറുകാരെ പ്രാപ്തമാക്കുന്ന ഒരു ഔട്ട്റീച്ച് പ്രോഗ്രാമിനും ബ്രാന്‍ഡ് തുടക്കമിട്ടിട്ടുണ്ട്. കേരള, കര്‍ണാടക വിപണികള്‍ക്കായി പ്രത്യേകം തയാറാക്കിയതാണ് ഇവവമ േുല ഇവമൃരവമ കാമ്പയിന്‍. ഇതുവഴി കേരളത്തിലെയും കര്‍ണാടകയിലെയും 15,000 കരാറുകാരുമായി ഇടപഴകാനും ബ്രാന്‍ഡ് ലക്ഷ്യമിടുന്നു. കരാറുകാര്‍ക്ക് അവരുടെ ജോലി സൈറ്റുകളില്‍ സൗജന്യ സാമ്പിള്‍ സേവനങ്ങളും നല്‍കും. ഈ പുതിയ കാമ്പയിനിലൂടെ ഡോ.ഫിക്സിറ്റ് റൂഫ്സീലിനൊപ്പം വാട്ടര്‍ഫ്രൂഫിങ് റൂഫിന്റെ ശരിയായ രീതിയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍ റീട്ടെയില്‍ സിഇഒ നിലേഷ് മസൂംദാര്‍ പറഞ്ഞു.