സിഎജി റിപ്പോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി. മൊഴികളും തെളിവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചു. റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 13ന് അന്തിമ റിപ്പോർട്ട്തയാറാക്കും. റിപ്പോർട്ട് അടുത്തയാഴ്ച സഭയിൽ വയ്ക്കും.

സഭയിൽ വയ്ക്കും മുൻപ് റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്റെ പരാതി. വി.ഡി സതീശൻ എത്തിക്സ് കമ്മറ്റിക്ക് മുമ്പാകെ ഐസക്കിനെതിരേ ഇത് സംബന്ധിച്ച് തെളിവ് നൽകിയിരുന്നു.

അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നുമായിരുന്നു