പി പി ചെറിയാൻ , മീഡിയ ഗ്ലോബൽ കോർഡിനേറ്റർ 
ന്യൂയോർക്   പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ പ്രവാസി ദിനാഘോഷവും ക്രിസ്മസ്  പുതുവത്സര ആഘോഷങ്ങളും സംയുക്തമായി ജനുവരി 9,10 തീയതികളിൽ സംഘടിപ്പിക്കുന്നു . പ്രവാസി  ദിനത്തോടനുബന്ധിച്ചു  പത്താം തീയതി കുടുംബ സംഗമം വൈകിട്ട് 3 മണിക്ക് ഡോക്ടർ  മോൻസി മാവുങ്കലിന്റെ അധ്യക്ഷതയിൽ മലയാളി ഫെഡറേഷൻ ഹെഡ് ക്വാർട്ടേഴ്സിൽ പൂർണ്ണമായും കോവിഡ മാനദണ്ഡങ്ങൾ പാലിച്ചാണ്  നടത്തപെടുകയെന്നു സംഘാടകർ അറിയിച്ചു .
ആഘോഷ പരിപാടികളോടനുബന്ധിച്ച് പ്രവാസി ദിന സന്ദേശവും  , ക്രിസ്തുമസ് , ന്യൂ ഇയർ ,കലാ കായിക  പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും സിനിമ സീരിയൽ താരങ്ങൾ , കലാ സാംസ്കാരിക നേതാക്കന്മാർ, എന്നിവരും പരിപാടിയിൽ പങ്കെടുക്കും   കൂടാതെ  കരിമരുന്ന് പ്രയോഗവും, തുടർന്നുള്ള വിരുന്നു സൽക്കാരത്തിലും കുടുംബസമേതം  എല്ലാവരും വന്നു പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു .
 പ്രവാസി മലയാളി ഫെഡറേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റി കോർഡിനേറ്റർ  ബിജു കെ തോമസ്, പ്രസിഡൻറ് ബേബി മാത്യു, സെക്രട്ടറി ജിഷിൻ  പാലത്തിങ്ങൽ, ട്രഷറർ ഉദയകുമാർ എന്നിവരാണ് പരിപാടികൾക്ക് നേത്വത്വം നൽകുന്നത് . പി എം എഫ് സ്ഥാപക നേതാവ് മാത്യു മൂലേച്ചേരിൽ   ഗ്ലോബൽ ചെയർമാൻ  ശ്രീ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ശ്രീ ജോസ് മാത്യു പനച്ചികൻ ,ഗ്ലോബൽ പ്രസിഡന്റ് എംപി സലിം ,ജനറൽ സെക്രട്ടറി വർഗീസ് ജോൺ എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകും