സാമൂഹ്യ-രാഷ്ട്രീയ -സാംസ്കാരിക സമരമുഖങ്ങളിൽ അമേരിക്കൻ മലയാളികളുടെ കണ്ണാടിയായ ഫോമയുടെ,വനിതകളുടെ സാർവത്രിക നവോത്ഥാനം ലക്ഷ്യമാക്കി രൂപം കൊണ്ട  വനിതാ ദേശീയ സമിതിയുടെ പുതിയ കമ്മറ്റിയുടെ  2021 ജനുവരി -9 നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 11 നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര താരവും, ലോക് സഭാംഗവുമായ ശ്രീമതി സുമലത പങ്കെടുക്കും.

1980-ൽ ജയൻ നായകനായ മൂർഖൻ എന്ന സിനിമയിൽ നായികയായി  മലയാള ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചശ്രീമതി സുമലത  ന്യൂ ഡെല്‍ഹി, താഴ്‌വാരം , ഇസബെല്ല, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലെ അത്യുജ്ജല അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ്.  2019 ലെ  ലോകസഭ തെരെഞ്ഞെടുപ്പിൽ മാണ്ടിയ മണ്ഡഡലത്തിൽ നിന്നും സ്വതന്ത്രയായി മത്സരിച്ചാണ് ലോക്സഭയിലേക്ക്തെരഞ്ഞെടുക്കപ്പെട്ടത്. തൂവാനത്തുമ്പികളിലെ ക്ലാര എന്ന മികച്ച കഥാപാത്രത്തെ അനശ്വരമാക്കിയ അഭിനയത്തിനുൾപ്പടെ നിരവധി അവാർഡുകൾ അർഹയായിട്ടുണ്ട്.അഭിനയ രംഗത്ത് നിന്ന് ജനസേവനത്തിന്റെപാതയിലേക്ക് വന്ന ശ്രീമതി സുമലതയുടെ സാന്നിദ്ധ്യം കൊണ്ടു ഫോമാ വനിതാ ദേശീയ സമിതിയുടെ ഉദ്ഘാടനചടങ്ങ് ശ്രദ്ധേയമാകും.

1850 കാലഘട്ടത്തിലെ ജാതി വ്യവസ്ഥകൾക്കെതിരായ ‘മാറുമറക്കൽ’ സമരം മുതൽ ഈ പുതിയ നൂറ്റാണ്ടിലെ “മീടു”സമര പോരാട്ടങ്ങൾ വരെ ഐതിഹാസ സമരങ്ങൾ നടത്തിയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികളെന്ന നിലയിൽസമൂഹത്തിൽ വ്യവസ്ഥാപിതമായ അരികുവൽക്കരിക്കപ്പെടലുകൾക്കെതിരായ അവബോധം സൃഷ്ടിക്കുന്നസാംസ്കാരിക പ്രവർത്തനങ്ങളും,   സ്ത്രീകളിൽ  അന്തര്‍ലീനമായിരിക്കുന്ന സര്‍ഗാത്മകതയെയും, കഴിവുകളെയും പരി പോഷിപ്പിക്കുകയും ചെയ്യുക, സ്ത്രീ രത്നങ്ങളെ  ആത്മവിശ്വാസത്തോടെ എല്ലാമേഖലകളിലും പ്രവര്‍ത്തിക്കുവാന്‍  സജ്ജമാക്കുക, വിവിധ മേഖകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കാവശ്യമായ സഹായങ്ങളും ഉപദേശങ്ങളും നൽകുക, തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ് പുതിയ കമ്മറ്റി പ്രവർത്തനം ആരംഭിക്കുന്നത്.മാത്രമല്ല, ഉദ്ഘാടന ചടങ്ങിൽ പുതിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന “സ്പോൺസർ എ സ്റ്റുഡന്റ് ‘പദ്ധതിയുടെ പ്രാരംഭനടപടികൾക്കും തുടക്കം കുറിക്കും.അതോടൊപ്പം തന്നെ നടന-താള-ലയ-വിന്യാസങ്ങളുടെ വൈവിധ്യമാർന്ന സാംസ്കാരിക പകർന്നാട്ടങ്ങളുടെ, നിരവധി സ്ത്രീ പ്രതിഭകൾ അണിനിരക്കുന്നകലാവിരുന്നിനും ഈ വർഷം സാക്ഷ്യം വഹിക്കും.  സാമൂഹ്യമാറ്റത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമായിതുടക്കം കുറിക്കുന്ന പുതിയ കമ്മറ്റിയുടെ ഉദ്ഘാടന സൂം മീറ്റിംഗ് ലിങ്കായ : 963 0120 7650  ൽ ചേർന്ന്  എല്ലാമലയാളികളും, അഭ്യുദയ കാംഷികളും പങ്കെടുത്തു വിജയിപ്പിക്കണമെന്നു വനിതാ ഫോറം നാഷണൽ കമ്മറ്റിചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, വിവിധ മേഖലകളെ പ്രതിനിധീകരിച്ചു ശ്രീവിദ്യ രാമചന്ദ്രൻ ( ന്യൂ ഇംഗ്ലണ്ട്മേഖല) മിനോസ് എബ്രഹാം (ന്യൂയോർക്ക് മെട്രോ), ദീപ്തി നായർ (മിഡ് അറ്റലാന്റിക്), ബീന പ്രദീപ് (സൗത്ത് ഈസ്റ്റ്), സ്മിതാ നോബിൾ (സൺഷൈൻ), ദീപ്തി നായർ (ഗ്രേറ്റ് ലേക്‌സ്‌), റോസ് വടകര ( സെൻട്രൽ മേഖല ), ഷിബി റോയ് (സതേൺ മേഖല), ഡോ: രശ്മി സജി ( വെസ്റ്റേൺ മേഖല), ഷാനി ചാലിശ്ശേരി (അറ്റ്-ലാർജ് മേഖല) എന്നിവർഅഭ്യർത്ഥിച്ചു.