തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യെ​ ​ഫോ​ണി​ല്‍​ ​വി​ളി​ച്ച്‌ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് ​താ​ന​ല്ലെ​ന്ന് ​അ​ധോ​ലോ​ക​ ​കു​റ്റ​വാ​ളി​ ​​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ന​ല്‍​കി.​ ​ചെ​ന്നി​ത്ത​ല​യെ​ ​അ​റി​യി​ല്ല.​ ​ഫോ​ണി​ല്‍​ ​വി​ളി​ച്ചി​ട്ടു​മി​ല്ല. ചെന്നിത്തലയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ക​ന്റോണ്‍മെ​ന്റ് ​അ​സി.​ ​ക​മ്മി​ഷ​ണ​ര്‍​ ​ബം​ഗ​ളു​രു​വി​ലെ​ത്തി​യാ​ണ് ​പൂ​ജാ​രി​യെ​ ​ചോ​ദ്യം ​ചെ​യ്ത​ത്. 2016​ ​ഒ​ക്ടോ​ബ​റി​ലാ​ണ് ​ചെ​ന്നി​ത്ത​ല​യ്ക്ക് ​ര​വി​പൂ​ജാ​രി​ ​എ​ന്ന​ ​പേ​രി​ല്‍​ ​ഫോ​ണി​ല്‍​ ​ഭീഷണിയെത്തിയത്.

ച​ന്ദ്ര​ബോ​സ് ​വ​ധ​ക്കേ​സി​ല്‍​ ശിക്ഷിക്കപ്പെട്ട മു​ഹ​മ്മ​ദ് ​നി​ഷാ​മി​നെതിരെ സം​സാ​രി​ച്ചാ​ല്‍​ ​താ​ങ്ക​ളെ​യോ​ ​കു​ടും​ബ​ത്തി​ല്‍​ ​ഒ​രാ​ളെ​യോ​ ​വ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു​ ​ഭീ​ഷ​ണി.​ ​ഇതിനു പിന്നാലെ മു​ഖ്യ​മ​ന്ത്രിക്ക് ചെ​ന്നി​ത്ത​ല​ ​പ​രാ​തി​ ​ന​ല്‍​കി​യി​രു​ന്നു.​ ​ബ്രി​ട്ട​നി​ല്‍​ ​നി​ന്ന് ​+447440190035​ ​എ​ന്ന​ ​നമ്പ​രി​ല്‍​ ​നി​ന്നാ​ണ് ​ഭീ​ഷ​ണി​ ​എ​ത്തി​യ​ത്.​ ​ഈ​ ​ന​മ്പ​രി​ന്റെ​ ​വി​ലാ​സം​ ​ഇ​ന്റ​ര്‍​പോ​ള്‍​ ​മു​ഖേ​ന​ ​ബ്രി​ട്ടീ​ഷ് ​പൊ​ലീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​ണ്ടെ​ത്താ​ന്‍​ ​ഹൈ​ടെ​ക് ​സെ​ല്‍​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​വി​ജ​യി​ച്ചി​ല്ല.​ ​

ഇ​ന്റ​ര്‍​നെ​റ്റ് ​വി​ളി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ള്‍​ ​ശേ​ഖ​രി​ക്കാ​ന്‍​ ​പ്ര​യാ​സ​മാ​ണെ​ന്ന​ ​ഇ​ന്റ​ര്‍​പോ​ളി​ന്റെ​ ​മ​റു​പ​ടി​യോ​ടെ​ ​അ​ന്വേ​ഷ​ണം​ ​വ​ഴി​മു​ട്ടി​യി​രു​ന്നു. സെ​ന​ഗ​ലി​ല്‍​ ​അ​റ​സ്റ്റി​ലാ​യ​ ​പൂ​ജാ​രി​യെ​ ​ബം​ഗ​ളു​രു​ ​പൊ​ലീ​സി​ന് ​വി​ട്ടു​കി​ട്ടി​യ​തോ​ടെ​യാ​ണ് ​കേ​സി​ന് ​ജീ​വ​ന്‍​വ​ച്ച​ത്.​ ​

പ​ര​പ്പ​ന​ ​അ​ഗ്ര​ഹാ​ര​ ​ജ​യി​ലി​ലാ​യി​രു​ന്ന​ ​പൂ​ജാ​രി​ ​ബം​ഗ​ളു​രു​ ​വി​ക്ടോ​റി​യ​ ​ആ​ശു​പ​ത്രി​യി​ല്‍​ ​ഹെ​ര്‍​ണി​യ​ ​ശ​സ്ത്ര​ക്രി​യ​ ​ക​ഴി​ഞ്ഞ് ​ചി​കി​ത്സ​യി​ലാ​ണ്.​ ​അ​വി​ടെ​ ​ബം​ഗ​ളൂരു​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​കേ​ര​ളാ​ ​പൊ​ലീ​സ് ​ചോ​ദ്യം​ചെ​യ്ത​ത്.​ ​പൂ​ജാ​രി​യെ​ ​കൊ​ച്ചി​യി​ലെ​ ​ബ്യൂ​ട്ടി​ ​പാ​ര്‍​ല​ര്‍​ ​വെ​ടി​വ​യ്പ് ​കേ​സി​ല്‍​ ​വി​ട്ടു​കി​ട്ടാ​നാ​യി​ ​ക്രൈം​ബ്രാ​ഞ്ച് ​ക​ത്ത് ​ന​ല്‍​കി​യി​രി​ക്ക​യാ​ണ്. പൂ​ജാ​രി​ ​തന്നെയും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ​പി.​സി.​ ​ജോ​ര്‍ജും ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.