സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ ഹാജരാകും. ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു. ഇതെ തുടർന്നാണ് കെ.അയ്യപ്പൻ ഹാജരാകുന്നത്.

കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ട് തവണ അയ്യപ്പന് നോട്ടിസ് നൽകിയിരുന്നു. എന്നാൽ കെ അയപ്പന് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറിന്റെ ഓഫിസിൽ നിന്ന് ലഭിച്ച മറുപടി. നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് കത്തിൽ സൂചിപ്പിച്ചു. സ്പീക്കറുടെ ഓഫിസിനും സ്റ്റാഫിനും നിയമ പരിരക്ഷയുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ സ്പീക്കറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം പരിരക്ഷയുണ്ടെന്ന കത്ത് തള്ളിയതിന് പിന്നാലെകടുത്ത ഭാഷയിൽ സെക്രട്ടറിക്ക് കസ്റ്റംസിന്റെ മറുപടി വന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല, നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസ്സിലാക്കണമെന്ന് കസ്റ്റംസ് കത്തിൽ പറഞ്ഞു.