ഫീനിക്സ് ∙ സൗത്ത് ഫിനിക്സിൽ നിന്ന് 65 മൈൽ അകലെയുള്ള നഗരത്തിൽ നിന്നു കാണാതായ നാലു കുട്ടികളെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനത്തിന്റെ സഹായം അഭ്യർഥിച്ചു. കുട്ടികളെ കണ്ടെത്തുന്നതിനുള്ള ആംമ്പർ അലർട്ടും ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.

ഡിസൈയർ വാട്ട്സൺ (15), ഡിആൻഡ്ര ഡേവിസ്(13), മൈക്കിൾ, മാത്യു ഡേവിസ് (ഇരുവരും 10 വയസ്സ്) എന്നിവരെ ജനുവരി 6 ബുധനാഴ്ച മുതലാണ് കാണാതായതെന്നും ഇവരുടെ ജീവനു ഭീഷണിയുണ്ടെന്നും അരിസോണ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക്ക് സേഫ്റ്റി അധികൃതർ അറിയിച്ചു.

കുട്ടികളുടെ കസ്റ്റഡിയെ കുറിച്ചുള്ള കോടതി ഉത്തരവ് പാലിക്കുന്നതിൽ മാതാവ് പരാജയപ്പെട്ടുവെന്നും ഇവരെ 2020 ഷെവർലറ്റ് മാലിസ് എന്ന വാഹനത്തിലാണ് അവസാനമായി കാണുന്നതെന്നും അധികൃതർ പറയുന്നു. വാഹനത്തിന്റെ താൽക്കാലിക നമ്പർ പ്ലേറ്റ് നമ്പർ 103712B ഇവരെകുറിച്ചു വിവരം ലഭിക്കുന്നവർ 911 അല്ലെങ്കിൽ എലോയ പൊലീസ് ഡിപ്പാർട്ട്മെന്റ് 520 464 3465 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.