കൊച്ചി, ജനുവരി 7, 2021: ആഗോള തലത്തിൽ അറിയപ്പെടുന്ന അനന്ത് ഫെലോഷിപ്പ് ഫോർ ക്ലൈമറ്റ് ആക്ഷൻ്റെ 2021-22 അധ്യയനവർഷത്തെ ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
20 സീറ്റുകളുള്ള മൾട്ടിഡിസിപ്ലിനറി പ്രോഗ്രാമിന് കഴിഞ്ഞ വർഷം 36 രാജ്യങ്ങളിൽ നിന്ന് 1578 അപേക്ഷകളാണ് ലഭിച്ചത്. അനന്ത് ഫെലോകളിൽ പലരും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രമുഖ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. സർവകലാശാലകളിൽ ഡീൻ പദവി വഹിക്കുന്നവരും വ്യവസായ സംരംഭകരുമെല്ലാം അക്കൂട്ടത്തിലുണ്ട്.
അന്താരാഷ്ട്രതലത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള ഫെലോഷിപ്പ് പ്രോഗ്രാമുകളിൽ ഒന്നാണ് അനന്ത് യൂണിവേഴ്സിറ്റിയുടേത്.
രാജ്യത്ത് ആദ്യമായി ഇത്തരം ഒരു ഫെലോഷിപ്പിന് രൂപം കൊടുക്കുന്നത് അനന്താണ്.  കാലാവസ്ഥാ വ്യതിയാനത്തിൽ മാർഗദർശനം നൽകാൻ പ്രാപ്തരായ വിദഗ്ധരുടെ  സമൂഹത്തെ വാർത്തെടുക്കുന്ന പദ്ധതിയിൽ, കൂട്ടായ പ്രവർത്തനങ്ങളും പരസ്പരമുള്ള ആശയ വിനിമയവും സംവാദങ്ങളും സാധ്യമാക്കുന്നുണ്ട്.
സ്ഥാപക കൂട്ടായ്മയിലെ  ഫെലോ ആയ സിഗ്രിഡ് വാസ്കോണസിൻ്റെ അഭിപ്രായത്തിൽ “ഫെലോഷിപ്പിനെക്കുറിച്ച് അറിഞ്ഞപ്പോൾ, പെട്ടന്ന് ശ്രദ്ധയാകർഷിച്ച കാര്യം ‘സൊല്യൂഷനറികൾക്ക് ‘ വേണ്ടിയുള്ള അന്വേഷണമാണ്. ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വ്യക്തിപരമായോ കൂട്ടായോപരിഹാരങ്ങൾ കണ്ടെത്തുന്നവരുടെ ശക്തിമത്തായ ചിത്രമാണ് ‘സൊല്യൂഷണറീസ് ‘ എന്ന ആശയം എന്നിലുണ്ടാക്കിയത്.”  സാമൂഹ്യമാറ്റങ്ങൾക്കായി സഹകരിച്ചു പ്രവർത്തിക്കുന്നവരുടെ ഒരു സംഘം എന്ന ചിന്ത തന്നെ അങ്ങേയറ്റം പ്രചോദിപ്പിച്ചതായി ഇക്വഡോറിലെ വിദേശകാര്യ, ഹ്യൂമൻ മൊബിലിറ്റി വകുപ്പ് മന്ത്രിയുടെ ഉപദേഷ്ടാവു കൂടിയായ സിഗ്രിഡ് വാസ്കോണസ് പറഞ്ഞു.
മൂന്ന് നെടും തൂണുകളിലാണ് ഒരു വർഷത്തെ ഫെലോഷിപ്പ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
 
സാങ്കേതിക വൈദഗ്ധ്യം: 
ആദം ഷ്‌ലോസർ (പ്രൊഫസർ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യുഎസ്എ), വന്ദന ശിവ (പരിസ്ഥിതി പ്രവർത്തകയും നവധാന്യ ഇന്ത്യയുടെ സ്ഥാപകയും), ലൂക്കാസ് ചാൻസൽ(ഡയറക്റ്റർ, വേൾഡ് ഇനിക്വാലിറ്റി ലാബ്) തുടങ്ങി ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ‌ അക്കാദമിക് വിദഗ്ധർ നയിക്കുന്ന ഇന്ററാക്റ്റീവ് സെഷനുകൾ ഇതിൽപ്പെടും. കാർബൺ അക്കൗണ്ടിംഗ്, ഊർജ വിനിയോഗത്തിലെ  കാര്യക്ഷമത, വ്യവസായത്തിലെ മികച്ച രീതികൾ, കാലാവസ്ഥാ നയം തുടങ്ങി വിവിധ മേഖലകളെ അധികരിച്ചുള്ള സെഷനുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയുള്ള ക്ലാസ്റൂം പഠനം, ഒരാഴ്ച നീണ്ടുനിൽക്കുന്ന വെർച്വൽ ഔട്ട്‌സ്റ്റേഷൻ യാത്രകൾ എന്നിവ ഇതിൻ്റെ ഭാഗമാണ്.
 
ചെയ്ഞ്ച് മാനേജ്മെന്റ്:  
സാമൂഹ്യനന്മയിൽ ഊന്നി കൂട്ടായ പഠന, തൊഴിൽ, ജീവിത മാതൃകകൾ മുന്നോട്ടുവെച്ച് സമൂലമായ മാറ്റങ്ങൾക്ക് സഹായകമായ ക്ലാസ്സുകൾ.   ദേവ്ദത്ത് പട്നായിക് (എഴുത്തുകാരൻ), ലിസ് അന്ന ബ്രൂയ്‌നൂഗെ(ഡയറക്റ്റർ, ഓർഗനൈസേഷണൽ ഡിസൈൻ, ഇബിആർഡി, യുകെ) തുടങ്ങിയ പ്രഗത്ഭരാണ് ക്ലാസ്സുകൾ നയിക്കുന്നത്.
 
പേഴ്സണൽ ബൂസ്റ്ററുകൾ: 
സ്വിറ്റ്സർലൻഡിലെ ദി സ്കൂൾ ഓഫ് ചേഞ്ചിൽ നിന്നുള്ള, ലോകത്തിലെതന്നെ ഏറ്റവും മികച്ച കോച്ചുകൾ നയിക്കുന്ന വ്യക്തിഗത കോച്ചിംഗ് ക്ലാസ്സുകൾ.
 
മെൻ്ററിങ്ങ്: ലോറൻസ് ടുബിയാന(സിഇഒ, യൂറോപ്യൻ ക്ലൈമറ്റ് ഫൗണ്ടേഷൻ; ചെയർ, ബോർഡ് ഓഫ് ഗവേണേഴ്‌സ്, ഫ്രഞ്ച് ഡെവലപ്‌മെന്റ് ഏജൻസി), ആദം വെർബക്ക്(ഗ്ലോബൽ ഹെഡ്, സസ്റ്റെയ്നബ്ൾ പാക്കേജിങ്ങ്, ആമസോൺ, യുഎസ്എ), ചേതൻ മെയ്നി(സിഇഒ, സൺ മൊബിലിറ്റി), ഡോ. അരുണാഭ ഘോഷ്(സ്ഥാപക സിഇഒ, സിഇഇഡബ്ല്യു), അമർ വൊഹോറ (പാർട്ണർ, വാല്യുവർക്സ് എജി, സ്വിറ്റ്സർലൻഡ്), മുസ്തഫ മോകാസ് (സിഇഒ, ബേയ  കാപിറ്റൽ), അനൂപ് രത്‌നാകർ റാവു(സ്ഥാപകൻ, റിലൈഫ്;  മുൻ സിഇഒ, നാന്ദി), ധവാൽ മോനാനി (സ്ഥാപകൻ, ഫസ്റ്റ് ഹോം റിയൽറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്), മനീഷ് ഖർബന്ദ (അഡ്വൈസർ, ജിൻഡാൽ സ്റ്റീൽ & പവർ), ഇന്ദ്ര ഗുഹ(പാർട്ണർ, തിങ്ക് ത്രൂ കൺസൾട്ടിങ്ങ്, ഇന്ത്യ), ലിസ് ബ്രൂയ്‌നൂഗെ (എക്സിക്യൂട്ടീവ് കോച്ച്, പ്രൊഫൗണ്ട് കൺസൾട്ടിങ്ങ്), മഹുവ ആചാര്യ(സിഇഒ, കൺവെർജൻസ് എനർജി,  ഇഇഎസ്എൽ), മൗറീൻ നന്ദിനി മിത്ര(എഡിറ്റർ, എർത്ത് ഐലൻ്റ് ജേണൽ,
യുഎസ്എ), ഡോ. ഡയാന മേംഗലാഗ്വിവ(പ്രൊഫസർ, ഓക്സ്ഫഡ് സർവകലാശാല, യുകെ) തുടങ്ങി ഒരു കൂട്ടം വിദഗ്ധരുടെ മാർഗനിർദേശങ്ങൾ.
ലോകം നേരിടുന്ന സുപ്രധാന വെല്ലുവിളികൾ പരിഹരിക്കുക എന്ന ദൗത്യവുമായി മുന്നേറുന്ന അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഭാഗമായ എംഐടി സോൾവിലെ അംഗമാണ് അനന്ത് ഫെലോഷിപ്പ് ഫോർ ക്ലൈമറ്റ് ആക്ഷൻ.
കോഴ്സ് പൂർത്തിയാക്കുന്ന ഫെലോകളെ കാത്തിരിക്കുന്നത് 2 ട്രില്യൺ യുഎസ് ഡോളർ മൂല്യമുള്ള കാലാവസ്ഥാ വ്യതിയാന വ്യവസായ മേഖലയിലെ നേതൃസ്ഥാനങ്ങളാണ്.അനന്ത് ഫെലോഷിപ്പ് ഫോർ ക്ലൈമറ്റ് ആക്ഷൻകമ്മ്യൂണിറ്റിയിലെ അംഗങ്ങളായി തുടരാനും അവർക്ക് കഴിയും.
“കാലാവസ്ഥാ വ്യതിയാനത്തിൻ്റെ വേഗത കുറയ്ക്കുന്നതിൽ ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്താനും അതിനെ മുന്നിൽനിന്ന് നയിക്കാനും ലോകത്തെ ആർക്കും ലഭിക്കുന്ന അമൂല്യമായ അവസരമാണ് ആഗോളതലത്തിൽ അറിയപ്പെടുന്ന അനന്ത് ഫെലോഷിപ്പ് ” എന്ന് സസ്റ്റെയ്നബിലിറ്റി വിദഗ്ധയും പുരസ്കാരജേതാവുമായ ഡോ. മിനിയ ചാറ്റർജി അഭിപ്രായപ്പെട്ടു.
ഇന്ത്യയെപ്പോലെ വളർന്നു വരുന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനം എന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ഫലപ്രദവും കാര്യക്ഷമവുമായ ഒരു പ്ലാറ്റ്ഫോം ആണ് അനന്ത് യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നത്. ഫുൾ ടൈം, പാർട് ടൈം പ്രോഗ്രാമുകൾ തെരഞ്ഞെടുക്കാം. പ്രായം, ഡിഗ്രി, പശ്ചാത്തലം തുടങ്ങിയ നിബന്ധനകളില്ല. വിശദ വിവരങ്ങൾക്ക് അനന്ത് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് https://anu.edu.in/programme/anant-fellowship-for-climate-action/  സന്ദർശിക്കുക. ഒന്നാംഘട്ട അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2021 ഫെബ്രുവരി 28 ആണ്.