സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ഡ്രൈ റൺ ഒരുക്കങ്ങൾ പൂർത്തിയായി. 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റൺ നടക്കുക. രാവിലെ ഒൻപത് മുതൽ പതിനൊന്ന് മണിവരെയാണ് ഡ്രൈ റൺ.

ജില്ലകളിലെ മെഡിക്കൽ കോളജ്/ ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഡ‍്രൈ റൺ നടക്കുന്നത്. ഒാരോ കേന്ദ്രങ്ങളിലും 25 ആരോ​ഗ്യപ്രവർത്തകർ വീതം ഉണ്ടാകും. രജിസ്ട്രേഷൻ ഉൾ‌പ്പെടെ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ചാണ്‌ ഡ്രൈ റൺ‌ നടക്കുന്നത്.

വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള മു​ൻ​ഗ​ണ​ന പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ നേ​ര​ത്തേ കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കിയിരുന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​ർ, മു​ന്ന​ണി ​പ്ര​വ​ർ​ത്ത​ക​ർ, പ്രാ​യ​മാ​യ​വ​ർ, ഗു​രു​ത​ര അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ ക്ര​മ​ത്തി​ൽ 30 കോ​ടി പേ​ർ​ക്കാ​ണ് വാ​ക്‌​സി​ൻ ന​ൽ​കു​ക. ഈ മാസം 13ന് രാ​ജ്യ​ത്ത്​ വാ​ക്​​സി​ൻ വി​ത​ര​ണം തു​ട​ങ്ങുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.