കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാമത്തെ ട്രയൽ റൺ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ മുഴുവൻ ജില്ലകളിലും ട്രയൽ റൺ നടക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനുവരി രണ്ടിനായിരുന്നു ആദ്യ ട്രയൽ റൺ.

കേരളം അടക്കം രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ട്രയൽ റൺ നടന്നിരുന്നു. കേരളത്തിൽ തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി, പൂ​ഴ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കിം​സ് ആ​ശു​പ​ത്രി, ഇ​ടു​ക്കി വാ​ഴ​ത്തോ​പ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പാ​ല​ക്കാ​ട് നെ​ന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, വ​യ​നാ​ട് കു​റു​ക്കാ​മൂ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളിലാണ് ​ട്രയൽ ​റ​ൺ നടന്നത്.

വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള മു​ൻ​ഗ​ണ​ന പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ നേ​ര​ത്തേ കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കിയിരുന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​ർ, മു​ന്ന​ണി ​പ്ര​വ​ർ​ത്ത​ക​ർ, പ്രാ​യ​മാ​യ​വ​ർ, ഗു​രു​ത​ര അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ ക്ര​മ​ത്തി​ൽ 30 കോ​ടി പേ​ർ​ക്കാ​ണ് വാ​ക്‌​സി​ൻ ന​ൽ​കു​ക. ഈ മാസം 13ന് രാ​ജ്യ​ത്ത്​ വാ​ക്​​സി​ൻ വി​ത​ര​ണം തു​ട​ങ്ങുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.