മിഷിഗൺ: കോവിഡ് എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിൽ മാനവ സമൂഹത്തിന്റെ അതിജീവനത്തിനത്തിനായി പ്രതിരോധ വാക്‌സിൻ ലഭ്യമാകുമ്പോൾ ജനങ്ങൾക്കിടയിലെ ആശങ്കകൾ ദൂരീകരിക്കാൻ ഡിട്രോയിറ്റ് കേരളക്ലബ് ബോധവല്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 10 ഞായറാഴ്ച 3 മണിക്ക് സൂം സംവിധാനത്തിലൂടെ നടത്തപ്പെടുന്ന ഈ ബോധവല്കരണ സെമിനാറിൽ ഡോ. ആഷ ഷാജഹാൻ, ഡോ. ജിൻസൺ ജോസ്, ഡോ. രാജീവ് ജോൺ, ഡോ. ഗീത നായർ എന്നിവർ നേതൃത്വം നൽകും. കോവിഡ് കാലത്ത്‌ സ്വന്തം ജീവൻപോലും തൃണവൽക്കരിച്ചുകൊണ്ട് മുൻനിരയിൽ നിന്ന് പോരാടിയ മിഷിഗണിലെ ആരോഗ്യ പ്രവർത്തകർക്കും അവശ്യ ജീവനക്കാർക്കും ഡിട്രോയിറ്റ് കേരളക്ലബ് സഹായം എത്തിച്ചു നൽകുകയും അവരെ ആദരിക്കുകയും ചെയ്തിരുന്നു. കോവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാകുമ്പോൾ അത് സ്വീകരിക്കുന്നതിൽ വളരെയേറെ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഈ വാക്‌സിനെപറ്റിയുള്ള സംശയങ്ങളും ആശങ്കകളും അകറ്റുന്നതിനായി നടത്തപ്പെടുന്ന സെമിനാർ സമൂഹത്തിന് കോവിഡ് പ്രതിരോധ വാക്‌സിനെപ്പറ്റി കൂടുതൽ ഉൾക്കാഴ്ച നൽകുകയും കൂടുതൽ ആളുകൾക്ക് ഇത് സ്വീരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. കോവിഡ് പ്രധിരോധ പോരാട്ടത്തിൽ നാടിനൊപ്പം നിന്നു പോരാടുന്ന ഡിട്രോയിറ്റ് കേരളക്ലബ് സംഘടിപ്പിക്കുന്ന ഈ ബോധവല്കരണ സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചുമതൽക്കാർ അറിയിച്ചു. ഈ സെമിനാറിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് അജയ് അലക്സ് (പ്രസിഡന്റ്) 734-392-4798, പ്രാബ്‌സ് ചന്ദ്രശേഖരൻ (വൈസ് പ്രസിഡന്റ്) 248-506-4996, ആശാ മനോഹരൻ (സെക്രട്ടറി) 248-346-3893, റോജൻ പണിക്കർ (ട്രഷറർ) 419-819-7562, ജോളി ഡാനിയേൽ (ജോയിന്റ് സെക്രട്ടറി) 248-495-4565, ബിന്ദു പണിക്കർ (ജോയിന്റ് ട്രഷറർ) 248-396-0440 എന്നിവരെ ബന്ധപ്പെടുക.

അലൻ ചെന്നിത്തല