ഹൂസ്റ്റൺ ∙ കേരള നിയമസഭ, കക്ഷിഭേദമന്യേ ഐകകണ്ഠേന കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കി. നിലവിലെ കാർഷിക ബില്ലിനെതിരെ വടക്കേ ഇന്ത്യയിൽ കർഷകർ അതികഠിനമായ പ്രതികൂല കാലാവസ്ഥയും അവഗണിച്ചുകൊണ്ട്, സമരം ആരംഭിച്ചിട്ട് ഏകദേശം 40 ദിവസം ആകുന്നു. ഈ വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിക്കുകയാണ് കേരള ഡിബേറ്റ് ഫോറം. ഇന്ത്യയിൽ കാർഷിക ഭൂമിയുള്ള അമേരിക്കൻ ഗ്രീൻ കാർഡ് ഉള്ളവരും ഇവിടെയുണ്ടല്ലോ, അതുപോലെ അമേരിക്കൻ പൗരന്മാർ ആയാൽ പോലും പൈതൃകമായി കിട്ടിയ കൃഷിഭൂമിയുള്ളവരും ഇവിടെയുണ്ടല്ലോ. ഈ ബിൽ അവരെയും അവർക്ക് പ്രിയപ്പെട്ടവരെയും എങ്ങനെ ബാധിക്കും. അതുകൊണ്ട് ഈ വിഷയത്തെ പറ്റി ചർച്ച ചെയ്യുന്നതും ആവശ്യമാണ്.

ഈ ബില്ലിനെ പറ്റി കൂടുതൽ അറിയാനും അറിയിക്കാനും ന്യായത്തിന്റെ പക്ഷത്ത് നിൽക്കാൻ അമേരിക്കൻ പ്രവാസി മലയാളിക്കും അവകാശമുണ്ട്. അതിനാൽ താൽപര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, വിജ്ഞാനപ്രദവും, കാർഷിക രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ (സും) ഡിബേറ്റ്, ജനുവരി 9 ശനിയാഴ്ച, വൈകിട്ട് എട്ട് മുതൽ (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം- ന്യൂയോർക്ക് ടൈം) സംഘടിപ്പിക്കുന്നു. അതിനിടെ ബിൽ പിൻവലിച്ചാലും കാർഷിക പ്രശ്നങ്ങളെ പറ്റിയും തുടർ നടപടികളെ പറ്റിയും നിശ്ചിത തിയതിയിലും സമയത്തും ചർച്ചയും സംവാദവും ഉണ്ടാകും.

ഈ ഡിബേറ്റ് ഓപ്പൺ ഫോറം യോഗ പരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്. ഏവരെയും ഈ വെർച്വൽ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചു.

ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടർന്ന് പാസ്‌വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺ സമയം 8 മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കുക.

Join Zoom Meeting

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

Meeting ID: 223 474 0207

Passcode: justice

കൂടുതൽ വിവരങ്ങൾക്ക്: എ.സി.ജോർജ്: 281 741 9465, സണ്ണി വള്ളികളം: 847 722 7598, തോമസ് ഓലിയാൻകുന്നേൽ: 713 679 9950, സജി കരിമ്പന്നൂർ: 813 401 4178, തോമസ് കൂവള്ളൂർ: 914 409 5772, കുഞ്ഞമ്മ മാത്യു: 281 741 8522.