സപ്തതി ആഘോഷിച്ച് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ. കൊവിഡ് പശ്ചാത്തലത്തിൽ കുടുംബാങ്ങളോടൊപ്പം ലളിതമായായിരുന്നു പിറന്നാൾ ആഘോഷം.

തിരുവനന്തപുരം പേയാട്ടെ വസതിയിൽ ഭാര്യക്കും മക്കൾക്കുമൊപ്പം കേക്ക് മുറിച്ചു. പതിവ് പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു. ഭാര്യ ശോഭ, മക്കളായ പാർവതി, രാജ്കുമാർ മരുമകൻ ഷോൺ ജോർജ് എന്നിവർ പിറന്നാൾ ആഘോഷത്തിൽ ജഗതിക്കൊപ്പമുണ്ടായിരുന്നു. പുതുവർഷത്തിൽ മലയാള സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണെന്ന സന്തോഷവും കുടുംബാംഗങ്ങൾ പങ്കുവച്ചു.