പശ്ചിമ ബംഗാളിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യം ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാള്‍ സിപിഐഎമ്മിന്റെ സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

 

സിപിഐഎം- കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയതിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയമായി ദുഷ്ടലാക്കുള്ളവരാണെന്നും യെച്ചൂരി. കോണ്‍ഗ്രസ് സഖ്യം ബിജെപിയെ തടയാന്‍ അനിവാര്യം ആയപ്പോള്‍ സഖ്യം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ആരും അസ്വസ്ഥരാകേണ്ടെന്നും സിപിഐഎം- കോണ്‍ഗ്രസ് സഖ്യം പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തും എന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാന സമിതിക്ക് ശേഷം പശ്ചിമ ബംഗാളിലെ ഇടത് സഖ്യ കക്ഷികളുടെ യോഗവും യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു