കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  ഡിസംബറില്‍   2,42,046വാഹനങ്ങള്‍ വിറ്റു. മുന്‍വര്‍ഷം ഡിസംബറിലെ 2,30,197 യൂണിറ്റിനേക്കാള്‍ അഞ്ചു ശതമാനംകൂടുതലാണെന്നു മാത്രമല്ല, തുടര്‍ച്ചയായ അഞ്ചാം മാസവും  വില്‍പ്പനയില്‍ വളര്‍ച്ച കാണിക്കുകയുംചെയ്തിരിക്കുകയാണ് കമ്പനി.

20,981 യൂണിറ്റ് കയറ്റുമതിയുള്‍പ്പെടെ കമ്പനിയുടെ ഡിസംബറിലെ വില്‍പ്പന 2,63,027യൂണിറ്റാണ്. 2019 ഡിസംബറിലിത് 2,55,283 യൂണിറ്റായിരുന്നു. വളര്‍ച്ച  മൂന്നു ശതമാനം.

ഒക്‌ടോബര്‍-ഡിസംബര്‍ ക്വാര്‍ട്ടറില്‍ കമ്പനിയുടെ വില്‍പ്പന അഞ്ചു ശതമാനം വളര്‍ച്ചയോടെമുന്‍വര്‍ഷമിതേ കാലയളവിലെ 10,91,299 യൂണിറ്റില്‍ നിന്നു 11,49,101 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്.

”നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി  മൂന്നാം ക്വാര്‍ട്ടറില്‍ കമ്പനി വില്‍പ്പ വളര്‍ച്ചനേടിയിരിക്കുകയാണ്. 2021-ല്‍ ഇതു പുതിയ പ്രതീക്ഷ നല്‍കുന്നു. അടുത്ത രണ്ടു ക്വാര്‍ട്ടറുകളില്‍ മെച്ചപ്പെട്ടവളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുകയും ചെയ്യുന്നു. കമ്പനിയുടെ ഇന്ത്യയിലേക്ക് വന്നതിന്റെ ഇരുപതാം വാര്‍ഷികംആഘോഷിക്കുന്ന സാഹചര്യത്തില്‍ പുതിയ ഉത്പന്നങ്ങളും മികച്ച സൗജന്യങ്ങളും തയാറാക്കി വരികയാണ്.”,ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

കോവിഡ് -19 പകര്‍ച്ചവ്യാധി ഉയര്‍ത്തിയ അനിശ്ചിതത്വത്തിനിടയിലും 2020-ല്‍ ഹോണ്ടമോട്ടോര്‍സൈക്കിള്‍ നിരവധി നേട്ടങ്ങളുണ്ടാക്കി. 110 സിസി മുതല്‍ 200 സി സി വരെയുള്ള വിഭാഗത്തില്‍ 12പുതിയ പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയത്. ഇതില്‍ പുതിയ മോഡലായ ഹോര്‍നെറ്റ് 2.0- ഉംഉള്‍പ്പെടുന്നു. ബിഎസ് 6 നിബന്ധനകളോടു കൂടിയ എട്ടു പുതിയ മോഡലുകളാണ് കമ്പനി 2020-ല്‍പുറത്തിറക്കിയത്.

ആക്ടീവിയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച്  കമ്പനി മൂന്നു ലിമിറ്റഡ് എഡീഷന്‍ വാഹനങ്ങള്‍ ഈ വിഭാഗത്തില്‍ പുറത്തിറക്കി. കൂടാതെ നവംബറില്‍ ഹോര്‍ണറ്റ് 2.0, ഡിയോ എന്നിവയുടെ ലിമിറ്റഡ് എഡീഷനും പുറത്തിറക്കി.

ഹോണ്ടയുടെ മോട്ടോര്‍സൈക്കിള്‍  ബിസിനസും കൂടുതല്‍ ശക്തിയാര്‍ജിച്ച വര്‍ഷംകൂടിയാണ്2020. സെപ്റ്റംബറില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഇടത്തരം മോട്ടോര്‍സൈക്കിള്‍ഹൈനസ്-സിബി350 വിപണിയില്‍ എത്തിച്ചു. കൂടാതെ ഹോണ്ടയുടെ ആഗോള ഇതിഹാസങ്ങളില്‍ ഉള്‍പ്പെട്ടമൂന്നു മോട്ടോര്‍സൈക്കിളുകളും ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രീമിയം ബൈക്കുകളുടെ വില്‍പ്പന, സര്‍വീസസ്എന്നിവയ്ക്കായി കമ്പനി ബംഗളരൂ, കൊച്ചി, മുംബൈ, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ബിഗ് വിംഗ് ടോപ് ലൈന്‍ നെറ്റ്‌വര്‍ക്ക് തുറന്നു.  തിരുവനന്തപുരം, ഭീലായ്, ബറേലി, ജബല്‍പ്പൂര്‍, സഹാറന്‍പൂര്‍,കോയമ്പത്തൂര്‍, ഇറോഡ്, അഹമ്മദാബാദ്, റെയ്പ്പൂര്‍, ജയ്പ്പൂര്‍ എന്നിവിടങ്ങളില്‍ പ്രീമിയം ബൈക്കുകളുടെ സെയില്‍സ് ആന്‍ഡ് സര്‍വീസസിനായി 11 പുതിയ ബിഗ് വിംഗ് ഔട്ട്‌ലെറ്റുകള്‍ തുറന്നു.

ഇന്ത്യയില്‍  പ്രവര്‍ത്തനത്തിന്റെ ഇരുപതാം വര്‍ഷത്തേക്കു കടക്കുന്ന  കമ്പനി നേതൃനിരയില്‍മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഇതനുസരിച്ച് 2020 മേയ്  ഒന്നു മുതല്‍   അത്സുസി ഒഗാറ്റ ഹോണ്ടയുടെപ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായി  നിയമിതനായി.  കൂടാതെ  വി. ശ്രീധറിനെ സീനിയര്‍ഡയറക്ടര്‍ (പര്‍ച്ചേസ്) ആയി ഉയര്‍ത്തി. യാദവീന്ദര്‍ സിംഗ് ഗുലേറിയ, വിനയ് ദിംഗ്ര എന്നിവര്‍  ഹോണ്ടമോട്ടോര്‍സൈക്കിളിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായി.

കോവിഡ് -19 പകര്‍ച്ചവ്യാധിക്കെതിരേയുള്ള പോരാട്ടത്തിനായി കോര്‍പറേറ്റ് സാമൂഹ്യഉത്തരവാദിത്വത്തിന്റെ ഭാഗമായി 11 കോടി രൂപ ചെലവഴിച്ചു. കൂടാതെ 2000 ഹൈപ്രഷര്‍ ബാക്ക് അപ്സ്‌പ്രേയറുകള്‍ വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കു നല്‍കുകയും ചെയ്തു. കട്ടക്ക്, കാണ്‍പൂര്‍, ഖര്‍ഗോണ്‍,പ്രയാഗരാജ് എന്നിവിടങ്ങളില്‍ നാല് പുതിയ നൈപുണ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതോടെരാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 43 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ കമ്പനി ഇതു വരെ തുറന്നിട്ടുണ്ട്.