വാഷിങ്ടൻ ഡി സി ∙ ജനുവരി ആറിന് ഇലക്ട്രറൽ വോട്ടുകൾ എണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് അടിയന്തിരമായി തിരഞ്ഞെടുപ്പിൽ ഉണ്ടായ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ പത്തോളം സെനറ്റർമാർ ഇലക്ട്രറൽ കമ്മീഷനെ സമീപിച്ചു.

പത്ത് ദിവസത്തിനുള്ളിൽ നവംബർ 3ന് നടന്ന തിരഞ്ഞെടുപ്പിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെയും, കൃതൃമങ്ങളെയും കുറിച്ചു വ്യക്തമായ റിപ്പോർട്ട് ലഭിക്കണമെന്നാണ് ടെഡ് ക്രൂസിനോടൊപ്പം, റോൺ ജോൺസൻ, ജെയിംസ് ലാങ്ക്ഫോർഡ്, സ്റ്റീവ് ഡെയ്ൻസ്, ജോൺ കെന്നഡി, മാർഷ ബ്ലാക്ബേൺ, മൈക്ക് ബ്രോൺ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സിൻന്ധ്യ ലുമിസ്, റോജർ മാർഷൽ, ബിൽ ഹേഗർട്ടി എന്നിവർ ആവശ്യപ്പെട്ടിട്ടുള്ളത്.