ഫിലഡല്‍ഫിയ ∙ കോട്ടയം കല്ലറ ഇടത്തില്‍ ജോര്‍ജ് മാത്യുവിന്‍റെയും മേരിക്കുട്ടി ജോര്‍ജിന്‍റെയും മകന്‍ ജോവി മാത്യു (26) ജനുവരി മൂന്നിന് രാവിലെ സ്വവസതിയില്‍ അന്തരിച്ചു. ജിനോ മാത്യു, ജിജോ മാത്യു എന്നിവര്‍ സഹോദരങ്ങളും ഡോ. ജൂലി, ജാസ്മിന്‍ എന്നിവര്‍ സഹോദര ഭാര്യമാരുമാണ്.

ടെമ്പിള്‍ യൂണിവേഴ്സിറ്റി ബിരുദധാരിയായിരുന്നു ജോവി. ജോവിയും സഹോദരങ്ങളായ ജിനോയും ജിജോയും ഫിലഡല്‍ഫിയയിലെ യുവജന–സ്പോര്‍ട്സ് രംഗത്ത് അറിയപ്പെടുന്ന വ്യക്തികളാണ്.

കുവൈത്തില്‍നിന്നും തൊണ്ണൂറുകളില്‍ അമേരിക്കയില്‍ കുടിയേറിയ ജോര്‍ജ്കുട്ടിയും മേരിക്കുട്ടിയും ഫിലാഡല്‍ഫിയയിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തികളും സെന്‍റ് തോമസ് സിറോ മലബാര്‍ പള്ളിയിലെ സെ. അല്‍ഫോന്‍സാ കുടുംബയൂണിറ്റിലെ സജീവ പ്രവര്‍ത്തകരുമാണ്.

സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

വാർത്ത: ജോസ് മാളേയ്ക്കല്‍