സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറെന്ന് എന്‍ഐഎ അറിയിച്ചു. കൂടാതെ ജനുവരി ആറിനോ ഏഴിനോ കുറ്റപത്രം സമര്‍പ്പിക്കും. നിലവിലെ പ്രതികള്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായെന്നും വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതായും എന്‍ഐഎ സംഘം അറിയിച്ചു.

ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കുക, സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭീകരവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ്. ഇതിനുള്ള അനുമതി എന്‍ഐഎ ആസ്ഥാനത്ത് നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിലെ ദൃശ്യങ്ങള്‍, ശബ്ദസാമ്ബിള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പ്രതികള്‍ക്കെതിരെ ശേഖരിച്ചിട്ടുണ്ട്.